ന്യൂജേഴ്സി: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ജനുവരി 26 ചൊവ്വാഴ്ച വൈകിട്ട് 7:00 മണിക്ക് ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷവും പുതുതായി രൂപം കൊടുത്ത നോർത്ത് ജേഴ്സി പ്രൊവിൻസ് ഉൽഘാടനവും നടത്തും.
മുൻ എം.പിയും കേരളാ കോൺഗ്രസ് (എം) പാർട്ടി ചെയർമാനുമായ ജോസ് കെ മാണി മുഖ്യാതിഥിയായി പങ്കെടുത്തു ഉൽഘാടന കർമം നിർവഹിക്കും.
വിശിഷ്ടാതിഥി മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസ് മുഖ്യ പ്രസംഗം നടത്തും. തന്റെ പരിചയ സമ്പത്തുകൊണ്ടും വാക്ചാതുര്യം കൊണ്ടും ലോകം എമ്പാടുമുള്ള പ്രവാസികള്‍ക്ക് ആരാധ്യനായ മുൻ ഡി.ജി.പി. യുടെ അനുഭവ സമ്പത്ത് സദസ്യരുമായി പങ്കു വെയ്ക്കും.
പരിപാടികൾക്ക് കൊഴുപ്പേകാന്‍ ഫ്ലവേഴ്സ് ടോപ് സിംഗര്‍ റിയാലിറ്റി ഷോയിൽ ആയിരങ്ങളുടെ മനം കവർന്ന സഹോദരിമാർ അതിഥിയും അനന്യയും ഒപ്പം ചേരുന്നു.
ചെയർമാൻ സ്റ്റാൻലി തോമസ്, പ്രസിഡന്റ് ജിനു തര്യൻ, ജനറൽ സെക്രട്ടറി നിഖിൽ മാണി, ട്രഷറർ അല്ലൻ ഫിലിപ്പ്, വൈസ് ചെയർമാൻ ബിബിൻ മൈക്കിൾ, അഡ്വൈസറി ചെയർമാൻ രഘുനാഥ് അയ്യർ, ടിറ്റോ വര്‍ഗീസ് യൂത്ത് ഫോറം പ്രസിഡന്റ്, രഞ്ജു തങ്കപ്പൻ കൾച്ചറൽ ഫോറം പ്രസിഡന്റ്, സുമേഷ് സുരേന്ദ്രൻ, ആന്റണി ജോസഫ്, ഷൈബു, അരുൺ ചെമ്പരത്തി, മാത്യു ഈപ്പൻ, ഷെല്ലി ജോസ്, അലക്സ് ഡാനിയേൽ, റിമി കുരിയൻ, രാജീവ് ജോർജ്, ജേക്കബ് തോമസ്, മുതലായവർ സത്യ പ്രതിജ്ഞ ചൊല്ലി പ്രോവിന്സിന്റെ ചുമതല ഏറ്റെടുക്കും.
വേൾഡ് മലയാളി കൗൺസിൽ പ്രൊവിൻസുകൾ ഒന്നൊന്നായി രൂപപ്പെടുമ്പോൾ ലോകത്തിലെ തന്നെ മലയാളികളുടെ ഏറ്റവും വലിയ നെറ്റ്വർക്ക് സംഘടനയുടെ നെറ്റിലെ ഒരു കണ്ണി കൂടി നെയ്തെടുത്തതായി കണക്കാക്കാമെന്നും അതിനു പിന്നിൽ പ്രവർത്തിക്കുന്ന ഏവരും അനുമോദനം അർഹിക്കുന്നു എന്നും ഗ്ലോബൽ വൈസ് പ്രസിഡന്റ് പി. സി. മാത്യു പറഞ്ഞു.
റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിർ നമ്പ്യാര്‍, ജനറൽ സെക്രെട്ടറി പിന്റോ കണ്ണമ്പള്ളി, വൈസ് ചെയർമാൻ ഫിലിപ്പ് മാരേട്ട്, ശാന്താ പിള്ള, എൽദോ പീറ്റർ, സെസിൽ ചെറിയാൻ, ജോൺസൺ തലച്ചെല്ലൂർ, മാത്യൂസ് എബ്രഹാം, സന്തോഷ് പുനലൂർ, ശോശാമ്മ ആൻഡ്രൂസ്, മേരി ഫിലിപ്പ്, ആലിസ് മഞ്ചേരി, ചാക്കോ കോയിക്കലേത്ത്, ഗാരി നായർ, മുതലായ റീജിയൻ നേതാക്കൾ ആശംസകൾ നേർന്നു.
ഗ്ലോബൽ ചെയർമാൻ ഡോ. പി. എ. ഇബ്രാഹിം, ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള, അഡ്മിൻ വൈസ് പ്രസിഡന്റ് ജോൺ മത്തായി ഗ്ലോബൽ വൈസ് ചെയർമാൻ ഡോക്ടർ വിജയലക്ഷ്മി, ജനറൽ സെക്രട്ടറി ഗ്രിഗറി മേടയിൽ, ട്രഷറർ അറമ്പൻകുടി, അസ്സോസിയേറ്റ് സെക്രട്ടറി മുതലായവർ പരിപാടികളുടെ വിജയത്തിനായി ആശംസകൾ അറിയിച്ചു.
Join Zoom Meeting* January 26, Central time 7:00 pm USA
https://us02web.zoom.us/j/84274181266?pwd=WnBKRURKWVlSQnhYamRxamRaSDJ6dz09
Meeting ID: 842 7418 1266
Passcode: 205242
www.WMCAmerica.org/events
www.WorldMalayaleeCouncil.us
https://www.worldmalayaleecouncil.org/
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply