- Malayalam Daily News - https://www.malayalamdailynews.com -

ടെക്‌സസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ 19 മൃതദേഹങ്ങള്‍

റിയൊഗ്രാന്റി: ടെക്‌സസ് മെക്‌സിക്കോ അതിര്‍ത്തിയിലുള്ള റിയൊഗ്രാന്റി ടൗണിനു സമീപം കത്തിക്കരിഞ്ഞ 19 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റ്റാമിലുപ്‌സ സ്റ്റേറ്റ് പ്രൊസിക്യൂട്ടേഴ്‌സ് ഓഫീസ് ശനിയാഴ്ച അറിയിച്ചു.

രണ്ടു വാഹനങ്ങള്‍ക്കു തീ പിടിച്ചിരിക്കുന്നുവെന്ന് വിവരം ലഭിച്ചതനുസരിച്ചാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. വാഹനത്തിലെ തീ അണച്ചപ്പോള്‍ ഒരു വാഹനത്തില്‍ 4 പേരുടെയും, മറ്റൊന്നില്‍ 15 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. കത്തിക്കൊണ്ടിരുന്ന വാഹനങ്ങളിലുള്ള എല്ലാവര്‍ക്കും വെടിയേറ്റിരുന്നുവെന്നും പൊലീസ് പറഞ്ഞു.

സംഭവസ്ഥലത്ത് വെടിയുണ്ടകള്‍ ഒന്നും കണ്ടെത്താതിരുന്നതിനാല്‍ മറ്റെവിടെയോ വച്ച് കൊലപ്പെടുത്തി വാഹനങ്ങളില്‍ മൃതദേഹങ്ങള്‍ ഇട്ടതിനുശേഷം ഈ പ്രദേശത്തുകൊണ്ടുവന്ന് തീയിട്ടതാകാം എന്നാണ് പൊലീസിന്റെ നിഗമനം. ഗ്വാട്ടിമാലയില്‍ നിന്നുള്ളവരായിരിക്കാം കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരങ്ങള്‍ നല്‍കുന്ന സൂചന.

മയക്കുമരുന്നു വില്‍പന സംഘങ്ങളുടെ കേന്ദ്രമാണു സംഭവം നടന്ന സ്ഥലം. ഈ വര്‍ഷം ജനുവരിയില്‍ മാത്രം കൊല്ലപ്പെട്ടവര്‍ 21 ആയി. അതേ സമയം മെക്‌സിക്കന്‍ ആര്‍മി ഇതേ സ്ഥലത്ത് പതിനൊന്ന് ക്രിമിനല്‍ അംഗങ്ങളെ വെടിവച്ചു കൊന്നിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]