Flash News

മോദിയെ സഹോദരൻ എന്ന് വിളിച്ച ആക്റ്റിവിസ്റ്റ് കരീമ മെഹ്‌റാബിന്റെ മൃതദേഹം പാക്കിസ്താന് കൈമാറി

January 25, 2021

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സഹോദരൻ എന്ന് വിളിച്ച ബലൂചിസ്ഥാൻ ആക്ടിവിസ്റ്റ് കരീമ മെഹ്‌റാബിന്റെ മൃതദേഹം ഞായറാഴ്ച പാക്കിസ്താന് കൈമാറി. അഞ്ചു വർഷമായി കാനഡയിൽ താമസിക്കുന്ന കരീമ മെഹ്‌റാബിനെ കഴിഞ്ഞ മാസം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഞായറാഴ്ച കരീമയുടെ മൃതദേഹം പാക്കിസ്താനിലേക്ക് കൊണ്ടുവന്നു. കറാച്ചി വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് മൃതദേഹം ബലൂചിസ്ഥാനിലേക്ക് കൊണ്ടുവന്നത്. കർശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് മൃതദേഹം കൈമാറിയത്. അതിനിടെ, കരീമയുടെ കൊലപാതകത്തെ അപലപിച്ച് ആയിരക്കണക്കിന് ആളുകൾ കറാച്ചിയിൽ തെരുവിലിറങ്ങി. കരീമയുടെ പ്രത്യയശാസ്ത്രത്തെ നശിപ്പിക്കാൻ കഴിയില്ലെന്ന് പ്രകടനക്കാര്‍ പറഞ്ഞു.

കരീമയുടെ മൃതദേഹം വിമാനത്താവളത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയതായും ആരെയും അവരുടെ പൂർവ്വിക ഗ്രാമത്തിലേക്ക് പോകാൻ അനുവദിച്ചില്ലെന്നും ബലൂചിസ്ഥാൻ നാഷണൽ പാർട്ടി-മെംഗൽ (ബിഎൻപി-എം) എംപി ഡോ. ജഹാൻസീബ് ജമാൽദിനി പാർലമെന്റിൽ പറഞ്ഞു. എല്ലാവരും കരീമയെ അവസാനമായി കാണാണും വിട പറയാനും ആഗ്രഹിക്കുന്നുവെങ്കിലും മക്രാനിൽ കർഫ്യൂ ഏർപ്പെടുത്തിയെന്നും മൊബൈൽ നെറ്റ്‌വർക്ക് ബ്ലോക്ക് ചെയ്തെന്നും അദ്ദേഹം ആരോപിച്ചു. ഈ വിവരങ്ങളൊന്നും മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചില്ലെന്നും പരാതിപ്പെട്ടു. സുരക്ഷാ ഏജൻസികൾ മൃതദേഹത്തെപ്പോലും ഭയപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

ബലൂചിസ്ഥാനിലുടനീളം കരീമയ്ക്കായി പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് ജമാല്‍ദിനി പറഞ്ഞു. മരണപ്പെട്ടയാളുടെ അമ്മയ്ക്ക് അവസാനമായി ഒരു നോക്കു കാണാന്‍ അനുവാദമില്ലെന്നും സെമിത്തേരിയിലേക്ക് മൃതദേഹത്തെ അനുഗമിക്കാന്‍ ജനങ്ങള്‍ക്ക് അനുമതി നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്താനിലെ ബലൂചിസ്ഥാനിൽ മനുഷ്യാവകാശ ലംഘനത്തിനെതിരെ പ്രതികരിച്ചതുവഴി രാജ്യം വിടേണ്ടി വന്ന കരീമ കാനഡയിലായിരുന്നു രാഷ്ട്രീയാഭയം തേടിയിരുന്നത്. 2016 മുതല്‍ അഭയാര്‍ത്ഥിയായി കാനഡയില്‍ ജീവിച്ച അവരുടെ മൃതദേഹം സംശയാസ്പദമായ നിലയിൽ കാനഡയിലെ ടൊറൊന്റോയിലെ ഒരു തുറമുഖത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെട്ടതാണെന്ന് സംശയിക്കുന്നുണ്ട്.

ഭാര്യ ധാരാളം ഭീഷണികൾ നേരിടുന്നുണ്ടായിരുന്നുവെന്ന് കരീമയുടെ ഭർത്താവ് പറഞ്ഞു. വീട്ടിൽ നിരവധി തവണ റെയ്ഡ് നടത്തിയതിനാലാണ് അദ്ദേഹം പാക്കിസ്താനിൽ നിന്ന് പലായനം ചെയ്തത്. ബന്ധുവിനെ കൊലപ്പെടുത്തുകയും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് നിരന്തരം ഭീഷണികളുമുണ്ടായിരുന്നു. എന്നാൽ, കരീമയുമായി 2016 ൽ അദ്ദേഹം കാനഡയിൽ അഭയം തേടിയില്ല.

ബലൂചിസ്ഥാനിൽ പാകിസ്ഥാനിലെ അതിക്രമങ്ങൾക്കെതിരെ ഒരു ജനകീയ മുന്നേറ്റത്തിന് തുടക്കം കുറിച്ച കരീമ 2016 ൽ രക്ഷാബന്ധന്റെ അവസരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു രാഖി അയച്ചിരുന്നു. ബലൂചിസ്ഥാനിൽ പാക്കിസ്താന്‍ സൈന്യത്തിന്റെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് കരീമ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം തേടുകയും അന്താരാഷ്ട്ര വേദികളിൽ വിഷയം ഉന്നയിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് പാക് അധികൃതരെ പ്രകോപിപ്പിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top