വടക്കാങ്ങര: വടക്കാങ്ങരയിലെ സാമൂഹിക സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന തങ്കയത്തില്‍ അബു മാസ്റ്ററുടെ നിര്യാണം ഒരു പ്രദേശത്തിന്റെ നൊമ്പരമായി. ഒരു അധ്യാപകന് എന്ന നിലക്കും പൊതു പ്രവര്ത്തകന് എന്ന നിലക്കും പ്രദേശവാസികളുമായി ഏറെ അടുത്തിടപഴകിയ അബു മാഷ് പരിചയപ്പെട്ടവരുടെയൊക്കെ മനസ്സില്‍ സ്നേഹത്തിന്റെ വേറിട്ട ഓര്‍മകള്‍ അവശേഷിപ്പിച്ചാണ് വിട പറഞ്ഞത്.
കോവിഡ് പ്രോട്ടോക്കോളിനിടയിലും നൂറ് കണക്കിനാളുകള്‍ അദ്ദേഹത്തിന്റെ ജനാസ നമസ്കരിക്കാനും അവസാനമായി ഒരു നോക്ക് കാണാനും വടക്കാങ്ങരയിലേക്കും ടാലന്റ് പബ്ളിക് സ്ക്കൂള് ഓപണ്‍ ഓഡിറ്റോറിയത്തിലേക്കും ഒഴുകിയെത്തിയത് അദ്ദേഹത്തിന്റെ ജനകീയതയുടെ അടയാളമാണ്.
വൈകുന്നേരം നടന്ന അനുസ്മരണ യോഗത്തിലും ധാരാളമാളുകളാണ് പങ്കെടുത്തത്.
വടക്കാങ്ങര ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല് സെക്രട്ടറി എന്ന നിലക്ക് ഏറെ സജീവമായി പ്രവര്‍ത്തിച്ച അബു മാഷ് ജനങ്ങളെ സേവിക്കുവാന്‍ ലഭിച്ച ഒരവസരവും പാഴാക്കിയില്ല. മിത ഭാഷിയായിരുന്ന അദ്ദേഹം എന്നും സ്വന്തം നിലപാടുകളുള്ള വ്യക്തിയായിരുന്നു.
ദീര്‍ഘകാലം ജെ.ഡി.ടി സ്കൂളില്‍ പഠിപ്പിച്ച കാലത്ത് ജമാഅത്തെ ഇസ്ലാമി നേതൃത്വവുമായും പ്രസിദ്ധീകരണങ്ങളുമായുമൊക്കെ അടുത്ത ബന്ധമാണ് അബു മാഷിനുണ്ടായിരുന്നത്. ആയിരക്കണക്കിന് ശിഷ്യ ഗണങ്ങളുള്ള അദ്ദേഹം എന്നും വിദ്യാര്‍ഥികളുടേയും സഹപ്രവര്‍ത്തകരുടേയും ഇഷ്ട തോഴനായിരുന്നു.
സല്‍ക്കാര പ്രിയനായിരുന്ന അദ്ദേഹത്തിന്റെ ആതിഥ്യമനുഭവിക്കുവാന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് എത്താറുണ്ടായിരുന്നത്.
റിട്ടയര്‍ ചെയ്ത ശേഷവും സദാ സജീവമായിരുന്ന അബു മാഷ് കൃഷിയിലും സാമൂഹിക സേവനത്തിലുമൊക്കെ വ്യാപൃതനായാണ് ജീവിതം ധന്യമാക്കിയത്. നാട്ടുകാരുടേയും കുടുംബക്കാരുടേയും മനസില്നൊമ്പരം സൃഷ്ടിച്ചാണ് അബു മാഷ് വിട പറഞ്ഞത്.
ടാലന്റ് പബ്ളിക് സ്കൂളില്‍ നടന്ന അനുസ്മരണ യോഗത്തിൽ ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ, നുസ്രത്തുൽ അനാം ട്രസ്റ്റ് ചെയർമാൻ അനസ് അബ്ദുൽ ഖാദർ, തിരൂർക്കാട് നുസ്രത്തുൽ ഇസ്ലാം ട്രസ്റ്റ് വൈസ് ചെയർമാനും അബു മാസ്റ്ററുടെ ഭാര്യ സഹോദരി ഭർത്താവ് കൂടിയായ എൻ. അൻവർ, ശാഫി തങ്കയത്തിൽ, ഖയ്യും മാസ്റ്റർ, പിതൃസഹോദരനും മഹല്ലിലെ കാരണവരുമായ തങ്കയത്തിൽ മുഹമ്മദ്, വടക്കാങ്ങര ഈസ്റ്റ് ജുമാ മസ്ജിദ് ഖത്തീബ് സയ്യിദ് ഹുസൈൻ കോയ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply