ഐ.സി.പി.എഫ് യുഎസ്എ ഓണ്‍ലൈനില്‍ മീറ്റിംഗുകള്‍ക്ക് തുടക്കം കുറിക്കുന്നു

ഡാളസ്: ഐ.സി.പി.എഫ് യുഎസ്എയുടെ പ്രത്യേക മീറ്റിംഗുകള്‍ ജനുവരി 29, 30 (വെള്ളി, ശനി) ദിവസങ്ങളില്‍ ഓണ്‍ലൈനില്‍ ആരംഭിക്കുന്നു. ജനുവരി 29 വെള്ളിയാഴ്ച വൈകീട്ട് 7:00 മണിക്ക് (സി‌എസ്‌ടി) ഐസിപിഫ് പ്രസിഡന്റ് ഡോ. കെ.മുരളീധരന്‍ (ഇന്ത്യ) പ്രസംഗിക്കും. മീറ്റിംഗില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മീറ്റിംഗ് ഐഡി 858 4453 6114, പാസ്‌കോഡ് icpf ഉപയോഗിക്കുക.

ജനുവരി 30 ശനിയാഴ്ച വൈകീട്ട് 7:00 മണിക്ക് (സി‌എസ്‌ടി) ആരംഭിക്കുന്ന മീറ്റിംഗില്‍ ഇന്ത്യയില്‍ നിന്ന് ടിനു യോഹന്നാന്‍ മുഖ്യ പ്രഭാഷണം നടത്തും.

ഓസ്‌ട്രേലിയ, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐസിപിഎഫിന്റെ ഗായക സംഘങ്ങളാണ് ഈ കോണ്‍ഫറന്‍സില്‍ ഗാനശുശ്രുഷ നിര്‍വ്വഹിക്കുന്നത്. Angelos Ministry യെക്കുറിച്ച് അടുത്തറിയാനുള്ള അവസരവും ഈ യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുന്നതാണ്.

Icpfusa, Harvest USA, prayer Mount Media തുടങ്ങിയ ഫേസ് ബുക്ക് പേജില്‍ ശനിയാഴ്ച മീറ്റിംങ്ങ് ലൈവ് ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: icpfusa@gmail.com, www.icpfusa.org, www.facebook.com/icpfusa

Print Friendly, PDF & Email

Related News

Leave a Comment