Flash News

ഏബ്രഹാം മത്തായി പുത്തൂർ (പൊടിക്കുഞ്ഞ്‌, അവറാച്ചൻ – 84) ന്യൂയോർക്കിൽ നിര്യാതനായി

January 27, 2021 , രാജു ശങ്കരത്തിൽ, ഫിലാഡൽഫിയ

റാന്നി-നെല്ലിക്കമൺ പുതുപ്പറമ്പിൽ ഏബ്രഹാം മത്തായി പുത്തൂർ (പൊടിക്കുഞ്ഞ്‌, അവറാച്ചൻ) ന്യൂയോർക്കിലെ ക്വീൻസ്‌-ബെല്ലെറോസിലെ സ്വഭവനത്തിൽ ജനുവരി 26 ചൊവ്വാഴ്ച ഹൃദയസ്തംഭനം മൂലം നിര്യാതനായി. 84 വയസ്സായിരുന്നു.

ഹിമത്‌നഗർ‌-ഗുജറാത്ത്‌, ദോഹ-ഖത്തർ (സിറ്റി ബാങ്ക്‌) എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുള്ള അദ്ദേഹം 1983-ലാണ് അമേരിക്കയിലേക്ക്‌ കുടിയേറിയത്. ന്യൂയോർക്ക് സിറ്റി ഹൗസിംഗ്‌ അഥോറിറ്റിയിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുകയായിരുന്നു. ഗ്ലെൻ കോവ്‌‌ ഏലിം ഫുൾ ഗോസ്പൽ അസ്സംബ്ലി അംഗമായിരുന്നു.

ഭാര്യ: പരേതയായ മേരിക്കുട്ടി താഴയിൽ-വാലുപറമ്പില്‍, ഇലന്തൂർ.

മക്കൾ: ഷേർലി, ചാർലി, ടൈറ്റസ്‌.

മരുമക്കൾ: തോമസ്‌ വറുഗീസ്‌ (സണ്ണി) വേങ്ങത്തോട്ടത്തിൽ-വലിയകാലായിൽ, റാന്നി-നെല്ലിക്കമൺ; അനീറ്റ പീടികപ്പറംബിൽ, മൈലപ്ര & ഹ്യൂസ്റ്റൺ.

കൊച്ചുമക്കൾ: കെവിൻ, ബ്രയൻ, ഡാൻ; അമീലിയ, ഫീബി, ലീയ.

സഹോദരങ്ങൾ: കുഞ്ഞമ്മ തോമസ്‌, തോമസ്‌ പുത്തൂർ (ബേബി), തങ്കമ്മ ജോർജ്ജ്‌, ചിന്നമ്മ ജോൺ, ജോർജ്ജ്‌ പുത്തൂർ, സാമുവൽ പുത്തൂർ (ജോയ്‌).

സംസ്കാരം ജനുവരി 29 വെള്ളിയാഴ്ച ന്യൂഹൈഡ്‌ പാർക്കിലെ പാർക്ക്‌ ചാപ്പലില്‍ പൊതുദർശനത്തിന് ശേഷം‌ 30 ശനിയാഴ്ച ഉച്ചയ്ക്ക് പോർട്ട്‌ വാഷിംഗ്ടണ്‍ നാസൗ നോൾസ്‌ സെമിത്തേരിയിൽ നടത്തും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top