കൊച്ചി: കേന്ദ്ര സർക്കാർ ഈടാക്കുന്ന നികുതിയുടെ വലിയൊരു ഭാഗം ക്ഷേമപദ്ധതികള്‍ക്കാണ് വിനിയോഗിക്കുന്നത്. സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുന്ന അരി അതിന്റെ ഭാഗമാണ്. അങ്ങനെയല്ല എങ്കില്‍ സംസ്ഥാന സർക്കാർ പെട്രോള്‍, ഡീസല്‍ വിലയില്‍ നികുതി കുറയ്ക്കട്ടെയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. തോമസ് ഐസക്ക് പറഞ്ഞത് നികുതി കുറയ്ക്കുന്ന പ്രശ്നമേയില്ല എന്നാണ്. കേന്ദ്രം അങ്ങനെ പറഞ്ഞിട്ടില്ല എന്നും മുരളീധരന് പറഞ്ഞു.
അന്താരാഷ്ട്ര വിലയുടെ മാത്രം അടിസ്ഥാനത്തിലല്ല ഇന്ധന വില നിര്‍ണയിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വില എന്നു പറയുന്നത്, ക്രൂഡോയില്‍ വില, ട്രാന്സ്പോര്ട്ടേഷന് ചെലവ്, പ്രോസസിംഗ് ചെലവ്, എഗ്രിമെന്റുകള്‍ ഇന്ത്യയും മറ്റു രാജ്യങ്ങളും തമ്മിലുളള പല കരാറുകള്‍, അതിന് പുറമെ നികുതിയും. ഈ നികുതിയാണ് ആകെ വിലയുടെ പകുതിയില്‍ അധികവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നികുതി അമ്പത് ശതമാനത്തിന് മുകളിലാണ്. ആ നികുതി സംസ്ഥാനത്തിനും കേന്ദ്രത്തിനും ഒരേപോലെയാണ്. അത്ര താത്പര്യമുണ്ടെങ്കില്‍ സംസ്ഥാനം നികുതി കുറച്ചാല്‍ മതി. മുമ്പ് പല ഘട്ടങ്ങളിലും കേന്ദ്രം കുറച്ചിട്ടുണ്ട്. ഇനിയും കുറയ്ക്കാന്‍ സാദ്ധ്യതയുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ആവശ്യം വരുമ്പോള്‍ തീരുമാനിക്കുമെന്നും വി മുരളീധരന് പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply