Flash News
ആരാണീ മുംതാസ് അലി ഖാന്‍?; പിണറായി വിജയനോടുള്ള പക തീര്‍ക്കാന്‍ വര്‍ഗീയത പരത്തി അന്തരീക്ഷം മലിനമാക്കാരുതെന്ന് കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം വിദ്യാര്‍ത്ഥിക്കെതിരെ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു   ****    ന്യൂനപക്ഷങ്ങളെ അമിതമായി വ്യാമോഹിപ്പിച്ച് വോട്ടു നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്   ****    തദ്ദേ​ശ സ്വയംഭരണ തെര​ഞ്ഞെ​ടുപ്പില്‍ ബിജെപി തൂത്തുവാരിയത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു; കോണ്‍ഗ്രസില്‍ നിന്ന് കൂട്ട രാജി   ****    ഡാളസ് കൗണ്ടിയില്‍ 42 കോവിഡ്-19 മരണം കൂടി   ****   

മഴ പറയുന്നത് (കവിത): ആര്‍.എസ് ദീപു

January 29, 2021

ഞാനും നീയും മഴപ്പാറ്റകളാണ്.

നീ സാന്ധ്യാകാശങ്ങളിലേക്ക് ഉയിര് പൊട്ടിച്ചു പായുമ്പോൾ,

ഞാൻ മണ്ണടരിന്റെ അവസാന സ്വർഗ്ഗത്തിൽ നിലാവ് കൊണ്ട് കിടക്കും.

മഴ മനസ്സിലേക്ക് ഇന്നലത്തെ രാത്രി വാതൽ തള്ളിത്തുറന്നു
കണ്ണാടിച്ചിറകുകളുമായി എത്തുമ്പോൾ

നിനക്ക് എന്നിലേക്ക്‌ മടങ്ങുവാൻ കൗമാര മണി മുഴങ്ങും,

മുഴുമിപ്പിക്കാനാകാതെ ഞാൻ എഴുതിവെച്ചു പോയ കവിതകൾ,

നിന്റെ നിശ്വാസ വായുവിലേക്ക് തീനാവു നീട്ടും..

നിരാശയുടെ വിളക്ക് പൂക്കളിൽ, പരാഗണം നടത്തുന്ന എന്റെ
ഹൃദയം കൊഴിഞ്ഞു വീഴുമ്പോൾ…

ഓർമ്മ സ്മൈലികൾ പുഴുത്ത മെസ്സേജ് പാടങ്ങളിൽ

ഒരിക്കൽ കൂടി ദിവ്യ പ്രണയം ആത്മഹത്യ ചെയ്യും..

മെഴുകുതിരികളിലേക്കുരുകി വീണ വൈശാഖ പൂർണ്ണിമയിൽ
കറുത്ത വെറുപ്പിന്റെ സ്വർഗ്ഗവും,

രതി വിശപ്പിന്റെ ഏഴാം കല്ലറയും
നിനക്കായ് ഞാനവിടെയൊരുക്കും…

ആ മൃഗീയ സംങ്കീർത്തനങ്ങളിൽ ഞാനൊരു സൈഗാളും,
നീയൊരു അന്നപൂർണ്ണയുമാകും….


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top