Flash News

കർഷകരുടെ മഹാപഞ്ചായത്തിന് പിന്തുണയുമായി ചന്ദ്രശേഖര്‍ ആസാദും ആം ആദ്മി പാര്‍ട്ടിയും ഭീം ആര്‍മിയും രംഗത്ത്

January 30, 2021

ന്യൂഡൽഹി: ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച ‘മഹാ പഞ്ചായത്തിന്’ പിന്തുണയുമായി ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുത്തു. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെക്കൂടാതെ ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരിയും ആംആദ്മി പാര്‍ട്ടി നേതാവ് സഞ്‌ജയ് സിംഗും മഹാപഞ്ചായത്തില്‍ പങ്കെടുത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഗാസിപ്പൂരിലെ കര്‍ഷക സമരവേദി ഒഴിപ്പിക്കാനുളള യോഗി ആദിത്യനാഥിന്റെ പോലീസ് നടത്തിയ ശ്രമം പാളിയതിന് പിന്നാലെയാണ് കര്‍ഷകര്‍ മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്.

ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്തിന്റെ സഹോദരനും പടിഞ്ഞാറന്‍ യുപിയിലെ ഏറ്റവും ശക്‌തമായ ജാട്ട് സംഘടനയായ ബലിയന്‍ ഖാപിന്റെ നേതാവുമായ നരേഷ് ടിക്കായത്തിന്റെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്. മഹാപഞ്ചായത്തില്‍ പങ്കെടുത്ത ആയിരക്കണക്കിന് കര്‍ഷകര്‍ ശനിയാഴ്‌ച ഗാസിപ്പൂരിലേക്ക് എത്തുമെന്നാണ് കര്‍ഷക സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. ഭീം ആർമി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ അനുയായികളും സമരത്തിന് പിന്തുണയുമായി എത്തും.

പ്രദേശത്ത് നിന്ന് പ്രതിഷേധിച്ച കർഷകരെ ഒഴിപ്പിക്കാൻ യുപി പോലീസ് ഇന്നലെ രാത്രി ഗാസിപൂരിലെത്തിയിരുന്നു. വെടിയേറ്റ് കൊല്ലപ്പെട്ടാലും പിന്നോട്ട് പോകില്ലെന്ന നിലപാടാണ് കർഷകർ സ്വീകരിച്ചത്. അതേസമയം, പ്രതിഷേധക്കാർക്കെതിരെ യുഎപിഎ, രാജ്യദ്രോഹക്കുറ്റം മുതലായവ ചുമത്തി പോലീസ് കേസെടുത്തു. റിപ്പബ്ലിക് ദിന പരേഡിനിടെ നടന്ന സംഘര്‍ഷത്തിനു പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടായിരുന്നെന്നും കർഷക സംഘടനകൾക്ക് വ്യക്തമായ പങ്കുണ്ടെന്നും പോലീസ് പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top