Flash News

അമി ബെറ ഫോറിന്‍ അഫയേഴ്‌സ് സബ് കമ്മിറ്റി അദ്ധ്യക്ഷന്‍

January 30, 2021 , പി.പി. ചെറിയാന്‍

വാഷിംഗ്ടണ്‍: ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്മാന്‍ അമി ബെറയെ (കലിഫോര്‍ണിയ) ഫോറിന്‍ അഫയേഴ്‌സ് സബ് കമ്മിറ്റി അദ്ധ്യക്ഷനായി തെരഞ്ഞെടുത്തു. ജനുവരി 28-നു ചേര്‍ന്ന ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ കമ്മിറ്റിയിലെ അംഗങ്ങളായി ചിക്കാഗോയില്‍ നിന്നുള്ള ഡമോക്രാറ്റിക് കോണ്‍ഗ്രസ് അംഗം രാജാ കൃഷ്ണമൂര്‍ത്തി, പ്രമീള ജയ്‌പാല്‍ (വാഷിംഗ്ടണ്‍) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ചൈന, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ട് ചെയ്യുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണു തന്നില്‍ അര്‍പ്പിതമായിട്ടുള്ളതെന്ന് അമി ബറേ പറഞ്ഞു. കമ്മിറ്റി അംഗങ്ങളും, ബൈഡന്‍ ഭരണകൂടവുമായി സഹകരിച്ചു പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള തന്ത്രങ്ങള്‍ മെനയുമെന്ന് അമി
ബെറ പറഞ്ഞു.

117ാം യുഎസ് കോണ്‍ഗ്രസ് അംഗങ്ങളെ ഉള്‍പ്പെടുത്തി വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ചതായി ഹൗസ് കമ്മിറ്റിയുടെ ചെയര്‍മാന്‍ കോണ്‍ഗ്രസ്‌മാന്‍ ഗ്രിഗറി ഡബ്ല്യു മാര്‍ക്കസ് അറിയിച്ചു. സബ് കമ്മിറ്റി അദ്ധ്യക്ഷനായി അമി ബെറ തിരഞ്ഞെടുക്കപ്പെടുന്നത് തുടര്‍ച്ചയായി രണ്ടാം തവണയാണ്. പ്രമീള ജയ്‌പാല്‍ ഈ കമ്മിറ്റിയില്‍ അംഗമാകുന്നത് മൂന്നാം തവണയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top