ഇന്നലെ നടന്ന അമ്പതാമത് ചലച്ചിത്ര അവാർഡ് ദാന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അസാധാരണമായി, ഇത്തവണ അവാർഡ് ജേതാക്കൾക്ക് മുഖ്യമന്ത്രി അവാർഡുകൾ നൽകിയില്ല. പകരം, അവർ മേശപ്പുറത്ത് ഇരിക്കുന്ന അവാർഡുകൾ സ്വയം എടുക്കുകയായിരുന്നു. ഓരോ അവാർഡും സാമൂഹ്യനീതിക്കായി തങ്ങളുടെ ജനപ്രിയ കലാരൂപം അവതരിപ്പിച്ച കലാകാരന്മാരെ ബഹുമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ്-19 വ്യാപനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുരസ്കാരങ്ങള്‍ താന്‍ നേരിട്ട് നല്‍കുന്നത് നല്ലതല്ലെന്നും മേശപ്പുറത്തു വയ്ക്കുന്നവ ഓരോരുത്തരും സ്വീകരിക്കുന്നതായിരിക്കും ഉചിതമെന്നും മുഖ്യമന്ത്രി പറഞ്ഞതനുസരിച്ചാണ് ചടങ്ങില്‍ മാറ്റം വരുത്തിയത്. ഇതിനെ തുടര്‍ന്ന് വേദിയിലെത്തിയ ജേതാക്കള്‍ മേശപ്പുറത്ത് വെച്ചിരുന്ന പുരസ്കാരങ്ങള്‍ എടുത്ത് മുഖ്യമന്ത്രിക്കൊപ്പം നിന്ന് ഫോട്ടോയെടുക്കുകയായിരുന്നു.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം സുരാജ് വെഞ്ഞാറമ്മൂടും ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്കാരം കനി കുസൃതിയും ഏറ്റുവാങ്ങി. പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായി നിവിന്‍ പോളി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ജെല്ലിക്കെട്ടിലൂടെ മികച്ച സംവിധായകനായ ലിജോ ജോസ് പെല്ലിശേരിയും മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം നേടിയ സ്വാസികയും അഭിനയത്തിന് പ്രത്യേക ജൂറി പരമാര്‍ശം നേടിയ അന്ന ബെന്നും സന്നിഹിതരായിരുന്നു. മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ഫഹദ് ഫാസിലിനു വേണ്ടി തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരന്‍ ഏറ്റു വാങ്ങി. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്ബാട്ട് അധ്യക്ഷനായ ജൂറിയാണ് വിധി നിര്‍ണയം നടത്തിയത്. ടാഗോര്‍ തിയറ്ററില്‍ വച്ചു നടന്ന പുരസ്കാരദാനച്ചടങ്ങില്‍ മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ എ.കെ ബാലന്, കടകംപള്ളി സുരേന്ദ്രന്, മേയര്‍ ആര്യ രാജന് എന്നിവരും പങ്കെടുത്തു.
അതിനിടെ, സിനിമാ രംഗത്തെ പ്രമുഖര്‍ സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് രംഗത്തെത്തി. സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും അവാര്‍ഡ് ജേതാക്കളെ അപമാനിച്ചു എന്നാണ് നിര്‍മ്മാതാവ് ജി സുരേഷ് കുമാറിന്റെ വിമര്‍ശനം.
ഇത് രാജഭരണകാലത്ത് പോലും നടക്കാത്ത സംഭവമാണ്. അവാര്‍ഡുകള്‍ വീട്ടില്‍ എത്തിച്ച് കൊടുക്കുന്നതായിരുന്നു ഇതിലും ഭേദമെന്നും സുരേഷ് കുമാര്‍ പ്രതികരിച്ചു. സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചാണ് മുഖ്യമന്ത്രിയുടെ കൈയ്യില്‍ നിന്നും അവാര്‍ഡ് വാങ്ങാന്‍ ജേതാക്കള്‍ പ്രതീക്ഷയോടെ എത്തിയത്. അവരെ അപമാനിച്ചത് ശരിയായില്ല. അത് തുറന്ന് പറയാനുളള തന്റേടം ആര്‍ക്കുമില്ലാതെ പോയത് കഷ്ടമാണെന്നും സുരേഷ് കുമാര്‍ പ്രതികരിച്ചു.
മലയാളത്തില പ്രമുഖ സംവിധായകനും പ്രതികരണവുമായി രംഗത്ത് വന്നു. “അവാർഡ് വിതരണ ചടങ്ങ് എന്നതൊക്കെ പരിഷ്കരിക്കപ്പെട്ടു. ഇപ്പോൾ അവാർഡ് വേണമെങ്കിൽ മേശപ്പുറത്തു നിന്നും സ്വന്തമായി എടുത്ത ശേഷം തൊഴുതുകൊണ്ടു പോകണം എന്നായി മാറി. ഗ്ലൗസ് ഉപയോഗിക്കുക, പകരം മറ്റാരെങ്കിലും കൊടുക്കുക എന്ന മാർഗ്ഗങ്ങൾ ഉപയോഗിക്കാത്തത് എന്ത് എന്ന് ആരും ചോദിച്ചു കണ്ടില്ല. ഒരു അഭിനന്ദന കുറിപ്പോടെ തപാൽ വഴി വീട്ടിൽ എത്തിച്ചു കൊടുത്തിരുന്നെങ്കിൽ അൽപ്പം കൂടി വില ഉണ്ടായിരുന്നേനെ. ഇതിപ്പോൾ ക്ഷണിക്കപ്പെട്ടു ചെന്ന ശേഷം മേശപ്പുറത്തു നിന്നും അവാർഡ് പെറുക്കി എടുത്തു കൊണ്ട് പോകേണ്ടി വന്ന അവസ്ഥ. ഇതിപ്പോ ഇവിടെ ആയി പോയി വേറെ വല്ലയിടത്തും ആയിരുന്നെങ്കിൽ പ്രതിഷേധിച്ചും ബഹിഷ്കരിച്ചും നമ്മൾ അർമാദിച്ചേനെ,” അദേഹം പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply