തായ്‌വാനും ചൈനയുമായുള്ള സംഘര്‍ഷം ഒരു ‘ഏറ്റുമുട്ടലിന്’ ഇടയാക്കരുതെന്ന് പെന്റഗൺ

വാഷിംഗ്ടണ്‍: സ്വയംഭരണാധികാരമുള്ള ദ്വീപിന് സ്വാതന്ത്ര്യം “യുദ്ധം എന്നാണ് അർത്ഥമാക്കുന്നത്” എന്ന ചൈനയുടെ പ്രസ്താവനയെത്തുടര്‍ന്ന് പെന്റഗൺ തായ്‌വാന്റെ സ്വയം പ്രതിരോധത്തിനുള്ള ദീർഘകാല പിന്തുണ വീണ്ടും ഉറപ്പിച്ചു. ചൈനയും തായ്‌വാനും തമ്മിലുള്ള സംഘർഷങ്ങൾ ഏറ്റുമുട്ടൽ പോലെയുള്ള ഒന്നിലേക്ക് നയിക്കരുതെന്ന് പെന്റഗൺ വക്താവ് ജോൺ കിർബി വെള്ളിയാഴ്ച പറഞ്ഞു.

‘തായ്‌വാന്‍ റിലേഷൻസ് ആക്ടി’ന് കീഴിലുള്ള ഞങ്ങളുടെ ബാധ്യതകൾ നിറവേറ്റുന്നതിനും തുടരുന്നതിനുമുള്ള ബാധ്യത ഞങ്ങള്‍ക്കുണ്ട്. ചൈനയുടെ അഭിപ്രായം നിർഭാഗ്യകരമാണെന്നും, ചൈനയുമായി സഹകരിക്കാനുള്ള യാതൊരു വഴികളും കാണുന്നില്ലെന്നും, അതുകൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ ബാധ്യതകള്‍ നിറവേറ്റാന്‍ നിര്‍ബ്ബന്ധിതരാണെന്നും കിര്‍ബി ഒരു പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച അധികാരമേറ്റതിനുശേഷം ചൈന-തായ്‌വാൻ സംഘർഷങ്ങളെക്കുറിച്ച് കിർബിയുടെ ആദ്യ പ്രസ്താവനയായിരുന്നു ഇത്.

വിഘടനവാദ പ്രവർത്തനങ്ങളെക്കുറിച്ച് ചൈനീസ് സർക്കാർ വ്യാഴാഴ്ച കർശനമായി മുന്നറിയിപ്പ് നൽകിയിരുന്നു. “സ്വാതന്ത്ര്യം എന്നാൽ യുദ്ധം” എന്നാണെന്നും, തായ്‌വാൻ ചൈനയുടെ അവിഭാജ്യ ഘടകമാണെന്നുമാണ് ചൈനീസ് സര്‍ക്കാര്‍ പറഞ്ഞത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ബീജിംഗും തായ്‌പേയിയും തമ്മിലുള്ള സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അമേരിക്ക തായ്‌വാനുള്ള പിന്തുണ വർദ്ധിപ്പിക്കുകയും സ്വയംഭരണമുള്ള ദ്വീപിലേക്ക് ആയുധങ്ങളും നൂതന സൈനിക ഉപകരണങ്ങളും വിൽക്കുന്നതുൾപ്പെടെയുള്ള ഡീലുകൾക്ക് അന്തിമരൂപം നൽകുകയും ചെയ്തു.

“ഒരു ചൈന” നയപ്രകാരം, മിക്കവാറും എല്ലാ ലോക രാജ്യങ്ങളും തായ്‌വാനിൽ ചൈനയുടെ പരമാധികാരം അംഗീകരിക്കുന്നു. ദ്വീപുമായി ഔപചാരിക ബന്ധം പുലർത്താൻ ചൈന അവരെ അനുവദിക്കുന്നുമില്ല.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment