Flash News

അറ്റ്‌ലാന്റ മെട്രോ മലയാളി അസ്സോസിയേഷൻ (അമ്മ) 72-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

January 31, 2021

അറ്റ്‌ലാന്റ: ലോക ചരിത്രത്തിൽ തങ്കലിപികളിൽ എഴുതി ചേർക്കപ്പെട്ട ഇൻഡൃയുടെ റിപ്പബ്ലിക് ദിനത്തിന്റെ ആഘോഷങ്ങൾ ജനുവരി 30-ന് അറ്റ്‌ലാന്റ മെട്രോ മലയാളി അസ്സോസിയേഷന്റെ ആഭിമുഖൃത്തിൽ അറ്റ്‌ലാന്റയിലെ മലയാളി സമൂഹം അതി വിപുലമായി ആഘോഷിച്ചു.

കോവിഡിന്റെ പ്രത്യേകമായ സാഹചരൃത്തിൽ “സൂം” മീഡിയയിലൂടെയാണ് ഇത്തവണ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചതെന്ന് പ്രസിഡന്റ്‌ ഡൊമിനിക്ക് ചാക്കോനാലും, ട്രഷറർ ജയിംസ് കല്ലറക്കാനിയും അറിയിച്ചു.

ആഘോഷ പരിപാടിയിൽ ജോസ് കെ. മാണി എം പി, തോമസ് ചാഴിക്കാടൻ എം പി, അനിയൻ ജോർജ് (ഫോമ പ്രസിഡന്റ്‌), കെ.പി ഫാബിയൻ (മുന്‍ അംബാസിഡർ), റോബിൻ ഇലക്കാട്ട് (മേയർ, മിസ്സോറി സിറ്റി, ടെക്സസ്), കർട്ട് തോംസൻ (മുന്‍ സെനറ്റർ, ജി എ) എന്നീ മുഖ്യാതിഥികള്‍ ആശംസകൾ അർപ്പിച്ചു.

ആഘോഷ പരിപാടിയുടെ പ്രധാന ഇനമായി ഇന്ത്യയില്‍ കർഷകർ നടത്തിവരുന്ന കാർഷിക ബില്ലിനെതിരെയുള്ള വൻ പ്രക്ഷോഭത്തെ അടിസ്ഥാനമാക്കി ചർച്ചയും സംവാദവും സംഘടിപ്പിച്ചു.

വർഗീസ് തെക്കനത്ത് എസ്.ജി. (സോഷ്യൽ ആക്ടിവിസ്റ്റ്), എ.ജി. ജോർജ് (മുന്‍ പ്രൊഫസർ, യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം, പാനൽ ഡിസ്കസന്റ്‌ ഓൺ റ്റി.വി. ചാനൽസ്), എ.സി ജോർജ് (ഡിബേറ്റ് ഫോറം – ഹ്യൂസ്റ്റൺ), എ എസ് മാത്യു (പൊളിറ്റിക്കൽ അനലിസ്റ്റ് -ചട്ടന്നോക) എന്നിവർ പ്രഭാഷകർ ആയി പങ്കെടുത്തു.

ഫോമയുടെ ഭാരവാഹികളായ തോമസ് ടി ഉമ്മൻ, ബിജു തോണിക്കടവിൽ ആശംസകൾ അർപ്പിച്ചു. ‘അമ്മ’യുടെ ഭാരവാഹികളായ സണ്ണി തോമസ്, മാത്യു വര്‍ഗീസ് എന്നിവരും സംസാരിച്ചു.

ജിയാ ഹരികുമാർ ആലപിച്ച വന്ദേമാതരം ഗാനത്തോടെ ആരംഭിച്ച കലാപരിപാടികളിൽ, ജോൺ ഫിലിപ്പിന്റെ പ്രസംഗവും, സാം ശിവയുടെ ബാൻഡ് സോംഗും, സുജ തോമസിന്റെ മധുരമായ ഗാനവും, അഗസ്റ്റ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുടെ ദേശീയ നൃത്തവും, ശ്രീദേവി രഞ്ജിത്തിന്റെ നടനവും കലാപരിപാടികള്‍ക്ക് മാറ്റുകൂട്ടി.

ആഘോഷപരിപാടികൾക്ക് നേതൃത്വം കൊടുത്ത ജെയിംസ് കല്ലറക്കാനി, റോഷെൽ മിറാൻഡ്സ്, ഷാനു, അമ്പിളി, ശ്രുതി, ആനി, കൃഷ്ണ, ജിത്തു, തര്യൻ ലൂക്കോസ് എന്നിവര്‍ക്കും മറ്റു എല്ലാവർക്കും മോളി മുര്‍താൻസാ നന്ദി അർപ്പിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top