‘തരിയോട്’ മഹാരാഷ്ട്രയിലെ റീൽസ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്‌ത ‘തരിയോട്’ എന്ന ഡോക്യുമെന്ററി മഹാരാഷ്ട്രയിലെ റീൽസ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തു. ഫെബ്രുവരി 27ന് മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് മേള നടക്കുന്നത്.

വയനാടിൻ്റെ സ്വർണ്ണ ഖനന ചരിത്രം പ്രമേയമായ ചിത്രം മുമ്പ് യൂറോപ്പിലെ സ്ലോവാക്യയില്‍ നടന്ന കൊഷിറ്റ്‌സെ ഇന്റര്‍നാഷണല്‍ മന്ത്‌ലി ഫിലിം ഫെസ്റ്റിവൽ, ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ്‌വർക്ക് സെഷൻസ്, തിരുവനന്തപുരത്തെ സെവൻത്ത് ആർട്ട് ഇൻഡിപെൻഡൻ്റ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ മേളകളിലും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കാസബ്‌ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യ നിർമ്മിച്ച ഈ ചരിത്ര ഡോക്യൂമെന്ററി ഫിലിമിന്റെ ദൈർഘ്യം നാൽപ്പത് മിനിറ്റാണ്. ബ്രിട്ടീഷ് സംഗീത സംവിധായകൻ ഒവൈൻ ഹോസ്‌കിൻസ് പശ്ചാത്തല സംഗീതമൊരുക്കിയ ഡോക്യുമെന്ററിയുടെ വിവരണം ദേശീയ അവാർഡ് ജേതാവായ അലിയാറാണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മാത്യു എം. തോമസ്, ഫാ. ബിജു മാവറ, ഛായാഗ്രഹണം: മിഥുന്‍ ഇരവില്‍, നിർമൽ ബേബി വര്‍ഗീസ്. അഡിഷണൽ ക്യാമറ: ഷോബിന്‍ ഫ്രാന്‍സിസ്, അശ്വിന്‍ ശ്രീനിവാസന്‍, ഷാല്‍വിന്‍ കെ പോള്‍. സംവിധാന സഹായികള്‍: വി. നിഷാദ്, അരുണ്‍ കുമാര്‍ പനയാല്‍, ശരണ്‍ കുമാര്‍ ബാരെ. വിവരണം: പ്രൊഫ. അലിയാര്‍, കലാസംവിധാനം: സനിത എ. ടി, നറേഷൻ റെക്കോര്‍ഡിങ്‌ ആൻഡ് ഫൈനൽ മിക്സിങ്ങ്: രാജീവ് വിശ്വംഭരന്‍, ട്രാന്‍സ്‌ലേഷന്‍ ആന്‍ഡ് സബ്‌ടൈറ്റില്‍സ്: നന്ദലാൽ ആർ, സെൻസർ സ്ക്രിപ്റ്റ്: സി. എസ്. അജിത്ത്.

Print Friendly, PDF & Email

Related News

Leave a Comment