ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് (ഐ‌എന്‍‌എ‌ഐ) പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 27-ന്

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ ഇല്ലിനോയ്‌ (ഐഎന്‍എ) 2021 പ്രവര്‍ത്തനോല്‍ഘാടനവും, പുതിയ നേതൃത്വം ഏറ്റെടുക്കലും, അംഗത്വ വിതരണവും, പുതിയ അംഗങ്ങളെ സ്വീകരിക്കുന്ന ചടങ്ങും ഫെബ്രുവരി 27ാം തീയതി വൈകീട്ട് 4 മണിക്ക് സൂ പ്ലാറ്റ്‌ഫോമിലൂടെ നടത്തും.

ഇല്ലിനോയിസിലെ ഇന്ത്യന്‍ നഴ്സുമാരുടെ മുഴുവന്‍ പ്രാതിനിധ്യവും ഉള്‍പ്പെടുത്തികൊണ്ട്, നവ പരിപാടികളിലൂടെ നഴ്‌സിംഗ് പ്രൊഫഷന്റെ എല്ലാ വളര്‍ച്ചയും ഉറപ്പാക്കാനുള്ള ദൃഢനിശ്ചയവുമായാണ് പുതിയ നേതൃത്വം മുന്നോട്ട് നീങ്ങുന്നത്. നഴ്‌സ് ലീഡേഴ്‌സ്, ഫ്രണ്ട്‌ലൈന്‍ നഴ്‌സസ്, നഴ്‌സസ് എഡ്യൂകേറ്റേഴ്‌സ്, അഡ്വാന്‍സ്ഡ് പ്രാക്ടീസ് നഴ്‌സസ് എല്ലാവരും ഒരു പോലെ സേവനം ലഭിക്കുവാനുതകുന്ന പരിപാടികളും സെമിനാറുകളും ആണ് ഐഎന്‍എഐ ലക്ഷ്യമിടുന്നത്. കൂടാതെ മെമ്പേഴ്‌സിന് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും, തുടര്‍പഠനത്തിനും, ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കും ഉള്ള സഹായങ്ങള്‍ നല്‍കുന്നതിനായി ഒരു റിസോഴ്‌സ് ടീമും പ്രവര്‍ത്തിക്കുന്നതാണ്. ഇതിനെല്ലാമുപരി സമൂഹത്തിനാവശ്യമായ, ആരോഗ്യപരമായ അറിവുകള്‍ നല്‍കുന്നതിന് ബോധവല്‍ക്കരണ പരിപാടികളും ഐഎന്‍എഐയുടെ നേതൃത്വത്തില്‍ നടത്തുന്നു. ഇതിന്റെ പ്രാരംഭമായാണ് ഫെബ്രുവരി 27ാം തീയതി ഏറ്റവും പ്രാധാന്യമുള്ള ഒരു വിഷയവുമായി ഐഎന്‍എഐ സോഷ്യല്‍ മീഡിയായിലൂടെ നമ്മുടെ സമൂഹത്തോട് സംവദിക്കുന്നു.

ഐഎന്‍എന്‍ഐ യുടെ മുന്‍കാല പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് കൊണ്ടും, അതേ സമയം നൂതനപരിപാടികള്‍ ആവിഷ്കരിച്ചും കൊണ്ട് അടുത്ത രണ്ട് വര്‍ഷം പ്രവര്‍ത്തിക്കുമെന്ന് പ്രസിഡന്റ് ഷിജി അലക്‌സ് പറഞ്ഞു. ഷിജി അലക്‌സിന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് ബോര്‍ഡില്‍ സിമി ജസ്‌നോ എക്‌സി.വൈസ് പ്രസിഡന്റ്, ബിനോയ് ജോര്‍ജ്, വൈസ് പ്രസിഡന്റ് റജീനാ ഫോന്‍സ്സ്, സെക്രട്ടറി സൂസന്‍ മാത്യൂ എന്നിവരാണ് പ്രവര്‍ക്കുന്നത്. ജസീനാ വെളിയത്തുമാലില്‍(പ്രൊഫ്ഷണല്‍ ഡെവലപ്‌മെന്റ്), ക്രിസ്‌റോസ് വടകര(എ.പി.എന്‍.ഫോറം), റീനാ ജോര്‍ജ്(മെമ്പര്‍ഷിപ്പ്) ലിസി പീറ്റേഴ്‌സ് (ഫണ്ട് റെയ്‌സിംഗ്), ലൈജു പൗലോസ് (പബ്ലിക് റിലേഷന്‍സ്), മിഥുന്‍ ജോയ്(വെബ്‌സൈറ്റ്), റാണികാപന്‍(ബൈലോ), വിന്‍സി ചാക്കോ(പ്രോഗ്രാം) എന്നിവര്‍ വിവിധ കമ്മിറ്റികളുടെ ചെയറായും പ്രവര്‍ത്തിക്കുന്നു. ഇല്ലിനോയ്‌സിലെ എല്ലാ ഇന്ത്യന്‍ നഴ്‌സസും ഐഎന്‍എഐയില്‍ മെംബര്‍ഷിപ്പ് എടുക്കുകയും ഒരു പ്രൊഫ്ഷ്ണല്‍ ഓര്‍ഗനൈസേഷന്‍ എന്ന രീതിയില്‍ നഴ്‌സസിന്റെ ഉന്നമനത്തിന് വേണ്ടി ശ്രമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഐഎന്‍എഐ നവനേതൃത്വം എല്ലാ നഴ്‌സസിനോടും അഭ്യര്‍ത്ഥിക്കുന്നു.

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ്‌സിനു വേണ്ടി പബ്ലിക് റിലേഷന്‍ കണ്‍വീനര്‍ ലൈജു പൗലോസ് അറിയിച്ചതാണിത്.

Print Friendly, PDF & Email

Related News

Leave a Comment