Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ഇന്ത്യൻ എംബസി അപേക്സ് ബോഡി വനിതാ സാരഥികൾക്ക് നടുമുറ്റം സ്വീകരണം

February 2, 2021 , മുനീഷ് അരിമണിച്ചോല

ഇന്ത്യൻ എംബസി അപേക്സ് ബോഡി വനിതാ സാരഥികൾക്ക് നടുമുറ്റം ഒരുക്കിയ സ്വീകരണം

ഖത്തർ ഇന്ത്യൻ എംബസി അപെക്സ് ബോഡികളായ ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.എസ്.സി. മാനേജിംഗ് കമ്മിറ്റികളിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട വനിതാ അംഗങ്ങള്‍ക്ക് ഖത്തറിലെ പ്രമുഖ വനിതാ സംഘടനായ നടുമുറ്റം സ്വീകരണം നൽകി.

ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി ) മാനേജിംഗ് കമ്മിറ്റി അംഗം കമല ദൻസിംഗ് താക്കൂർ (ഹെഡ് -ആക്ടിവിറ്റി കോർഡിനേറ്റർ & എഡ്യൂക്കേഷൻ), ഇന്ത്യൻ കമ്മ്യൂണിറ്റി ബെനെവലന്റ് ഫോറം (ഐ.സി.ബി.എഫ് ) മാനേജിംഗ് കമ്മിറ്റി അംഗം കുൽദീപ് ഖോർ ബഹൽ, ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്‌.സി ) മാനേജിംഗ് കമ്മിറ്റി അംഗം റുക്കൈയ പച്ചയ്സ എന്നിവരെയാണ് നടുമുറ്റം ആദരിച്ചത്.

ഖത്തറിലെ ഇന്ത്യക്കാരായ സ്ത്രീകളുടെ സാമൂഹ്യ -സാംസ്‌കാരിക – കായിക രംഗത്തെ പ്രവർത്തനങ്ങൾക്ക് നടുമുറ്റം പോലെയുള്ള വനിതാ കൂട്ടായ്മകളുടെ പിന്തുണയും സഹകരണവും വനിതാ മാനേജിങ് കമ്മിറ്റികൾ ആവശ്യപ്പെട്ടു. പ്രവാസലോകത്ത് പലതരം പ്രതിസന്ധിയിൽ അകപ്പെടുന്ന സ്ത്രീകൾക്ക് ആശ്വാസം നൽകുവാനും എംബസിയുമായി സഹകരിക്കുവാനും വനിതാ കൂട്ടായ്മകൾക്ക് സാധിക്കേണ്ടതെന്നും അവർ ചൂണ്ടികാട്ടി.

ഈ രംഗത്ത് കൾച്ചറൽ ഫോറം നടുമുറ്റത്തിന്റെ മുഴുവൻ പിന്തുണയും ഉണ്ടാകുമെന്ന് നടുമുറ്റം ചീഫ് കോർഡിനേറ്റർ & കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ്‌ ആബിദ സുബൈർ വാഗ്ദാനം നൽകി.

വനിതാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾക്ക് ആബിദ സുബൈർ, റുബീന മുഹമ്മദ്‌ കുഞ്ഞി, സജ്‌ന സാക്കി എന്നിവർ ഉപഹാരം നല്‍കി.

കോവിഡ് കാലത്ത് സ്ത്രീകളുടെ വ്യത്യസ്ഥ സേവന പ്രവർത്തനങ്ങൾക്ക് മാതൃക കാണിച്ച നടുമുറ്റം പ്രവർത്തകരായ സകീന കെ.സെഡ്, ഫാത്തിമ തസ്‌നീം, നദിയ മുഹമ്മദ്‌ സഹിർ എന്നിവരെയും ആദരിച്ചു.

ചീഫ് കോഓർഡിനേറ്റർ ആബിദ സുബൈർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ എക്സിക്യൂട്ടീവ് മെമ്പർമാരായ നിത്യ സുബീഷ് സ്വാഗതവും മുബീന ഫാസിൽ നന്ദിയും പറഞ്ഞു. സന നസീം, വാഹിദ നസീർ, ഹുമൈറ,മല്ലിക, മുഫീദ അഹദ്,സഹല എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top