ആരോഗ്യപരിപാലനത്തിന് ഏറ്റവും കൂടുതല്‍ പണം സമാഹരിച്ച ക്യാപ്റ്റൻ ടോം മൂർ അന്തരിച്ചു

ലണ്ടൻ: യുകെയിലെ ദേശീയ ആരോഗ്യ സേവനത്തിനായി 3.2 ദശലക്ഷം പൗണ്ട് (319 കോടി രൂപ) സ്വരൂപിച്ച ലോക പ്രശസ്ത സൈനിക ക്യാപ്റ്റൻ ടോം മൂർ അന്തരിച്ചു. 100 വയസ്സു തികഞ്ഞ അദ്ദേഹത്തിന് വാര്‍ദ്ധക്യസഹജമായ അസുഖമുണ്ടായിരുന്നു. കഴിഞ്ഞ മാസം കൊറോണ രോഗബാധിതനായ അദ്ദേഹം ന്യുമോണിയ ബാധിച്ചാണ് മരിച്ചത്.

രണ്ടാം ലോകയുദ്ധത്തില്‍ പങ്കെടുത്ത ക്യാപ്റ്റൻ ടോം മൂർ 99ാം വയസ്സിലാണ് അവശതകള്‍ മറന്ന് ഇത്രയും വലിയൊരു തുക യു.കെ ദേശീയ ആരോഗ്യ സേവനത്തിനായി സമാഹരിച്ചത്. യു.കെയിലെ പൊതുജന ആരോഗ്യ സംരക്ഷണത്തിൽ വലിയ പങ്കാണ് എൻ.എച്ച്.എസിനുള്ളത്. കൊറോണ വ്യാപനത്തിന്റെ സമയത്ത് വലിയ പ്രതിസന്ധി നേരിട്ട ഈ പ്രസ്ഥാനത്തെ സഹായിക്കാനാണ് ടോം മൂർ വീടിന് പുറത്തിറങ്ങാൻ തീരുമാനിച്ചത്.

തന്റെ വീടിന് മുന്നിലുള്ള പൂന്തോട്ടത്തിൽ 100 തവണ ചുറ്റി നടക്കുക എന്നതായിരുന്നു അദ്ദേഹം ലക്ഷ്യം വെച്ചത്. വീടിനുള്ളിൽ ചടഞ്ഞുകൂടി പുസ്തകവും വായിച്ചിരിക്കുന്നതിനേക്കാൾ നടത്തം മാറ്റം കൊണ്ടുവന്നേക്കുമെന്നാണ് ടോം കരുതിയത്. അതിലൂടെ കുറച്ച് പണം എൻ.എച്ച്.എസിന് വേണ്ടി സമാഹരിച്ച് നൽകാമെന്നും കരുതി. ഇതിനായി അദ്ദേഹം മകളുടെ സഹായത്തോടെ ഒരു അക്കൗണ്ടും ആരംഭിച്ചു. കൂടിപ്പോയാൽ ആയിരം യൂറോ ലഭിക്കുമെന്ന് പ്രതീക്ഷിച്ച അദ്ദേഹത്തെയും ലോകത്തെയും ഞെട്ടിച്ച് ടോമിന്റെ അക്കൗണ്ടിലെത്തിയത് 32.8 കോടി യൂറോയാണ്.

ലക്ഷക്കണക്കിന് ആളുകളാണ് അദ്ദേഹത്തിന്റെ നൂറാം വയസിലെ നടത്തത്തിൽ സംഭാവന നൽകി എൻ.എച്ച്.എസിനെ സഹായിക്കാനായി മുന്നോട്ടു വന്നത്. ആ വലിയ ഉദ്യമത്തിന് എലിസബത്ത് രാജ്ഞി മൂറിന് സർ പദവി നൽകി ആദരിച്ചു. ടോം മൂറെയ്ക്ക് ഇന്ത്യയുമായി ചെറിയൊരു ബന്ധമുണ്ട്. കോളനിവാഴ്ചക്കാലത്ത് ഇദ്ദേഹം ഇന്ത്യയിലേക്ക് അയക്കപ്പെട്ടു. 1942-43 വർഷത്തിൽ ജാപ്പനീസ് സൈന്യത്തിനെതിരേ ഇദ്ദേഹം ആരക്കൻ മേഖലയിൽ യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്.

50-ാം വയസിലാണ് ടോം വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ മക്കളുണ്ട്. 2006 -ല്‍ ഭാര്യ മരിച്ചു. അതിനുശേഷം അദ്ദേഹത്തിന് ക്യാന്‍സര്‍ ബാധിച്ചെങ്കിലും അതിനെയും അതിജീവിച്ചു. ജീവിതത്തിൽ ഒരു നൂറ്റാണ്ട് പിന്നിട്ട വേളയിലാണ് ലോകത്തിന് തന്നെ മാതൃകയായ സംരംഭത്തിന് അദ്ദേഹം തുടക്കമിട്ടത്. എന്നാൽ ജനുവരി 22ന് കൊറോണ ബാധിച്ചു. തുടര്‍ന്ന് ന്യൂമോണിയയും അദ്ദേഹത്തിന്റെ ആരോഗ്യത്തെ കാര്‍ന്നു. മറ്റു മരുന്നുകള്‍ കഴിക്കുന്നതിനാന്‍ കോവിഡ്-19 പ്രതിരോധ വാക്സിന്‍ നല്‍കാന്‍ കഴിയുമായിരുന്നില്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.

Print Friendly, PDF & Email

Related News

Leave a Comment