Flash News

സ്വദേശ-വിദേശ എഴുത്തുകാർക്കൊരു സുവർണ്ണാവസരം

February 3, 2021 , കാരൂർ സോമൻ

പ്രസാധന രംഗത്ത് നിന്ന് പലവിധ ചുഷണങ്ങളാണ് സാഹിത്യ സാംസ്കാരിക രംഗത്തുള്ളവർ നേരിടുന്നത്. ഈ ദുഷ്പ്രവണത തൂത്തുമാറ്റേണ്ടതുണ്ട്. പ്രസാധന മേഖല ലോകമെങ്ങും ഇന്ന് പുരോഗതി പ്രാപിക്കുന്നത് ആമസോൺ ഈ ബുക്ക് പ്രസിദ്ധികരണങ്ങളിലൂടെയാണ്. അത് ഈ കാലഘട്ടത്തിന്റ ഒരു തുടിപ്പാണ്. സർഗ്ഗ പ്രതിഭകളുടെ പുസ്തക മോഹങ്ങൾക്ക് ഒരു സുവർണ്ണാവസര൦ കാരൂർ ഈ ബുക്സ് ഇന്റർനാഷണൽ പബ്ലിക്കേഷൻസ് തുടക്കമിടുന്നു. മിതമായ നിരക്കിൽ മലയാളം – ഇംഗ്ലീഷ് പുസ്തകങ്ങളുടെ മാധുര്യം ആമസോൺ ഈ ബുക്ക്സ് വഴി ലോകമെങ്ങുമുള്ള വായനക്കാരിലെത്തിക്കുന്നു.

1985 മുതൽ കേരളത്തിലെ പ്രമുഖ പ്രസാധകർ എന്റെ പുസ്തകങ്ങൾ വിപണിയിലിറക്കിയിട്ടുണ്ട്. അന്നുമുതൽ ഈ രംഗത്ത് നടക്കുന്ന പല തന്ത്ര-കുതന്ത്രങ്ങളും, തട്ടിപ്പുകളും എനിക്കറിയാം. ഇതിലൂടെ പലരും മുതലാളിമാരും ചിലർ ദരിദ്രരരുമായി. സൂഷ്മമായി പരിശോധിച്ചാൽ പുസ്തക പ്രസാധനം സുന്ദരമായ ഒരു വ്യാപാരമാണ്. അതുകൊണ്ടാണ് മുക്കിലും മൂലയിലും പ്രസാധകർ ഏറിയേറി വരുന്നത്. പേരും പെരുമയുമില്ലത്ത എഴുത്തുകാരുടെ ആശാകേന്ദ്രം ചെറുകിട പ്രസാധകരാണ്. ഒരുദാഹരണം പറയാം. ഇതിൽ ചിലർ ആയിരം കോപ്പികൾക്ക് എഴുത്തുകാരനിൽ നിന്ന് പണം വാങ്ങും. അച്ചടിക്കുന്നത് അഞ്ഞൂറ് അല്ലെങ്കിൽ അതിലും കുറവ്. വേഴാമ്പലിനെപോലെ എഴുതികൊടുത്തയാൾ പുസ്തകം കാണാൻ കാത്തിരിക്കയാണ്. പുസ്തകം വിറ്റു കിട്ടുന്ന പണവും സ്വന്തം കിശയിലേക്ക് പോകും. പുസ്തക കവറിലും പണം കിട്ടും. പ്രകാശന ചിലവും മറ്റും അല്ലാതെയും വാങ്ങും. എപ്പോഴും സുന്ദര വാഗ്ദാനങ്ങളാണ് ഇവർ നൽകുക.

വൻകിട മുതലാളിമാരുടെ വിപണനതന്ത്രം മറ്റ് വിധത്തിലാണ്. ആയിരം കോപ്പികൾക്ക് അയ്യായിരം അടിച്ചു് കാശുണ്ടാക്കുന്നുവെന്നാണ് പറയപ്പെടുന്നത്. ഒരു പുസ്തകമിറക്കിയാൽ അതിന്റെ ആയിരകണക്കിന് എഡിഷൻ പുറത്തുവന്നതായി പടച്ചുവിടുന്നത് ഉറ്റമിത്രങ്ങളായ മാധ്യമങ്ങളാണ്. ഓരോ എഡിഷൻ എത്ര പുസ്തകങ്ങൾ അച്ചടിച്ചുവെന്ന് ആർക്കുമറിയില്ല. സർക്കാരിന് നികുതി കൊടുക്കേണ്ടതില്ല അതിനാൽ ഒരു ലക്ഷം എഡിഷൻ പറഞ്ഞാലും അതാണ് ശരി. ആയിരങ്ങൾ വിറ്റഴിക്കുന്ന പുസ്തകങ്ങൾക്ക് സർക്കാർ എന്തുകൊണ്ട് നികുതി ഏർപ്പെടുത്തിന്നില്ല എന്നതറിയില്ല. സർക്കാരിന് പ്രിയപ്പെട്ടവരെങ്കിൽ അവാർഡുകൾ ഒപ്പിച്ചെടുക്കാൻ എളുപ്പമാണ്. അങ്ങനെ ഒരവാർഡ്‌ വന്നാൽ പുസ്തകങ്ങൾ കൂടുതൽ വിറ്റഴിയും. അതും ഉറ്റമിത്രങ്ങളായ പത്രങ്ങൾ ഏറ്റെടുക്കും. തുടർന്ന് ആ എഴുത്തുകാരനെ വാഴ്ത്തിപ്പാടും. പതിറ്റാണ്ടുകൾ എഴുതിക്കൊണ്ടിരിക്കുന്നവർ ആ കാഴ്ച്ച കണ്ടിരിക്കും. കേരളത്തിൽ ഏതാണ്ട് 150 പ്രസാധകരുണ്ടെങ്കിലും പുസ്തകമേളകളിൽ ഇവരാണ് മുഖ്യർ. പല എഴുത്തുകാരുടേയും റൈറ്റ് ഇവർക്ക് സ്വന്തം. ചോദ്യം ചെയ്യുന്ന സർഗ്ഗധനരായ പല എഴുത്തുകാരേയും ഒരു മൂലയിലിരുത്തുകയും ചെയ്യും. ഇരകളാകുന്നതിൽ പ്രവാസി എഴുത്തുകാരുമുണ്ട്. പ്രമുഖ പ്രസാധകർ അരങ്ങുവാഴുമ്പോൾ കുടിലുകെട്ടി പുസ്തകം വിറ്റഴിക്കുന്ന പ്രസാധകരുടെ കാര്യം ദയനീയമാണ്. അവരെ വളരാൻ വൻകിട പ്രസാധകർ അനുവദിക്കില്ല. മാധ്യമങ്ങൾ ചാർത്തികൊടുത്ത പേരുള്ള ബുക്ക് സ്റ്റാളിൽ നിന്ന് മാത്രമേ പുസ്തകങ്ങൾ വാങ്ങു. പലവിധത്തിലുള്ള പരസ്യം കൊടുക്കാൻ ചെറുകിട പ്രസാധകന് പണമില്ല. അവരുടെ ബുക്ക് സ്റ്റാൾ കുടിലിനേക്കാൾ കൊട്ടാരമായിരിക്കും. സ്വാധിനമില്ലാത്ത പാവങ്ങളുടെ പരാതി, പരിഭവം ആര് കേൾക്കാനാണ്?

ആമസോൺ ഈ ബുക്ക് വഴി ഞാനും ഏതാനും പുസ്തകങ്ങളിറക്കി. അവിടെയും മാനസികമായ സംഘർഷമാണുണ്ടായത്. പുസ്തകമിറങ്ങിയാൽ പുസ്തകം വിറ്റുകിട്ടുന്ന പണം പ്രസാധകന്റ അക്കൗണ്ടിലെത്തും. അതിന്റ ഒരു പങ്ക് എഴുത്തുകാരന് കൊടുക്കും. പ്രത്യക കരാറുകൾ ഒന്നുമില്ല. അവർ പറയുന്നത് വേദവാക്യം. സോഷ്യൽ മീഡിയയിൽ ഈ കൂട്ടർ സജീവമാണ്. ഉള്ളുരുകുന്ന എഴുത്തുകാർ ഇനിയും ഇതുപോലുള്ള കെണിയിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുക. ആമസോൺ ഇ-ബുക്കിന് വൻകിട ചെറുകിട പ്രസാധകർ എന്നൊന്നില്ല. അവിടെ പുസ്തകങ്ങൾ മാത്രം. അധിക൦ പണം ചിലവാകാതെ എന്റെ ഇംഗ്ലീഷ്, മലയാളം നോവലുകൾ ഇറങ്ങിയപ്പോൾ അത് മറ്റുള്ള എഴുത്തുകാർക്ക് ഗുണപ്പെടുമെന്നുള്ളതുകൊണ്ടാണ് ഇതിനായി ഞാൻ മുന്നിട്ടിറങ്ങിയത്. ഇപ്പോൾ ഇറങ്ങിയ പുസ്തകങ്ങൾ താഴെ കൊടുക്കുന്നു. ഞങ്ങൾ എഴുത്തുകാരന്റെ ബാങ്ക് അക്കൗണ്ട് നമ്പർ വാങ്ങി ആമസോണിന് കൊടുക്കും. അവരുടെ അധ്വാനഫലം കീശയിൽ വെക്കില്ല. പുസ്തകം വിറ്റുകിട്ടുന്ന പണം അവരുടെ അക്കൗണ്ടിൽ തന്നെ നേരിട്ടെത്തും. മറ്റുള്ളവരെപ്പോലെ വിഹിതമെടുക്കാൻ ഇടനിലക്കാരില്ല. താല്പര്യമുള്ളവർ മാത്രം ബന്ധപ്പെടുക. ഞങ്ങൾ ഒപ്പമുണ്ട്.

കാരൂർ സോമൻ, മാനേജിംഗ് എഡിറ്റർ
കാരൂർ ഈ ബുക്ക് ഇന്റർനാഷണൽ പബ്ലിക്കേഷൻസ്

karoorpublications@yahoo.com. phone: 00447940570677.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top