കേരള സമാജം 2021 സാമ്പത്തിക സെമിനാര്‍ ഫെബ്രുവരി നാലിന്

സൗത്ത് ഫ്‌ളോറിഡ: കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ സംഘടിപ്പിക്കുന്ന സാമ്പത്തിക സെമിനാര്‍ പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ ജോര്‍ജ് ജോസഫ് നയിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

38 വര്‍ഷമായി സര്‍ഗ്ഗാത്മകവും നൂതനവുമായ പ്രോഗ്രാമുകള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് സംഭാവന ചെയ്തിട്ടുള്ള ഈ സംഘടനയുടെ നേതൃത്വത്തില്‍ ജനുവരി ആറാം തീയതി സ്പാനീഷ് പഠന കോഴ്‌സ് ആരംഭിച്ചു. അമേരിക്കയില്‍ ആദ്യമായാണ് ഒരു പ്രവാസി മലയാളി സംഘടന ഈ കോഴ്‌സ് നടത്തുന്നത്.

ഫെബ്രുവരി നാലാം തീയതി വ്യാഴാഴ്ച വൈകിട്ട് എട്ടു മണിക്ക് (ഇ.എസ്.ടി) നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് സൂം ലിങ്ക് വഴി പങ്കെടുക്കാന്‍ സാധിക്കും.

Date: February 4, Thursday
Time: 8 pm
Meeting ID: 2130590623
Passcode: kerala

Topics:
1.Life Insurance
2. Disability Income Insurance
3. Longterm Care Insurance
4. Retairment Planning
5. Living Will

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് മാലിയില്‍ (പ്രസിഡന്റ്), ജയിംസ് മറ്റം (സെക്രട്ടറി), മോന്‍സി ജോര്‍ജ് (ട്രഷറര്‍).

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment