ജോയി ആയി..ജോളി ആയി..
അക്ഷര നഗരി..അക്ഷര മുറ്റത്ത്..
അക്ഷര താളിൽ ..നൈർമല്യമാം..
അർത്ഥമേകും..അക്ഷര ശൃംഖല..
കോർത്തിണക്കി..ബാലികാബാല..
കണ്ഠങ്ങളിൽ..അണിയിച്ച ..
അക്ഷര സ്നേഹിയാം..ജോയൻ കുമരകം..
അക്ഷര നഗർ..ചാരെ..കുമരകം കായലിൽ..
അക്ഷരതോണിയിൽ..തൻതൂലിക തുമ്പ്
തുഴയാക്കി..ബാലികാ ബാലകരോടൊപ്പം…
കൊച്ചു ബാലകിന്നര കിഞ്ചന..കഥയോതി..
പുഞ്ചിരി കൊഞ്ചലും..കൺമയക്കങ്ങളും..
കുഞ്ഞോളങ്ങളിൽ..ആറ്റുവഞ്ചി..തുഴഞ്ഞ..
ബാല മനസ്കനാം..ജോയൻ കുമരകം..
ഇന്നും..എന്നും..പ്രായമേറിയില്ലോന്നോർക്കണം
നിത്യഹരിതമാം..തൻ..മാനസ സരസ്സിൽ..
സുസ്മിതമാം..പൂ..പുഞ്ചിരി എന്നെന്നും.. വിരിയട്ടെ..
പുഷ്പിതമാം..അക്ഷര..പൂവാടിയിൽ..
ജോയൻ..വാഗ്ധോരണികൾ..മുഴങ്ങട്ടെ..
ഏഴാം കടലിനപ്പുറം..യുഎസിൽ പറന്നെത്തിയ..
ജോയൻ കുമരകം യുഎസ് മലയാളിക്കെന്നും..
മലയാണ്മയുടെ..അക്ഷര മാർഗദർശി..
പട്ടയടിച്ചു..മേൽപട്ട ..പദം ..ചൂടിയ.. പ്രിയനാം..
ജോയനോടൊത്തു ചിരിക്കട്ടെ..ഒരിക്കൽ കൂടി..കുടുകുടാ..
ജോയെന് ..ജോയിയായി..ജോളിയായി നേരട്ടെ..
ഈ യുഎസ് അക്ഷര മുറ്റത്ത്. ആയിരമായിരമാം ആശംസകൾ..

എ.സി ജോർജ്
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply