റിപ്പബ്ലിക് ദിനാഘോഷവും കാർ റാലിയും

ഫിലഡല്‍ഫിയ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് പെൻസിൽവേനിയ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 72 മത് റിപ്പബ്ലിക് ദിനാഘോഷവും, ഇന്ത്യയിൽ കർഷകർ നടത്തുന്ന സമരത്തിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കാര്‍ റാലിയും നടത്തുന്നു.

കാർ റാലി ഉച്ച കഴിഞ്ഞ് 4:30 ന് 9999 gantry road, philadelphia, Pa-19115 നിന്നും ആരംഭിച്ച് 9325 Krewstown road, Philadelphia, PA-19115 എത്തിച്ചേരുന്നതാണ്. തുടർന്ന് മയൂരാ റസ്റ്റോറന്റില്‍ വെച്ച് കൂടുന്ന പൊതുസമ്മേളനത്തിൽ ഇന്ത്യയിൽ നിന്നും അമേരിക്കയിൽനിന്നുള്ള കോൺഗ്രസിന്റെ സമുന്നതരായ നേതാക്കൾ സൂമില്‍ കൂടി പങ്കെടുക്കുന്നതാണ്. പൊതുസമ്മേളനം കൃത്യം ഏഴു മണിക്ക് തന്നെ ആരംഭിക്കുന്നതാണ്.

ഇന്ത്യയിലെ കർഷകരുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കുവാൻ ശ്രമിക്കാതെ ഇന്ത്യ ഗവണ്മെന്റ് കാണിക്കുന്ന കിരാത വാഴ്ചക്കെതിരെ പ്രവാസ മണ്ണിൽ നിന്നുകൊണ്ട് അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. അന്നം തരുന്ന കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് താങ്ങുവില നിശ്ചയിക്കുക എന്നതാണ് അവരുടെ ന്യായമായ ആവശ്യം. അത് നടത്തികൊടുക്കുവാൻ ഇന്ത്യാ ഗവൺമെന്റ് ശ്രമിക്കാതെ കോർപ്പറേറ്റുകളുടെ ഇംഗിതത്തിനനുസരിച്ച് പ്രവർത്തിക്കുന്ന ഗവൺമെന്റ് ആയിത്തീർന്നിരിക്കുന്നു.

ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയ ഇന്ത്യ 1950 ജനുവരി 26-ാം തീയതി ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി ലോകരാഷ്ട്രങ്ങളുടെ മുൻപിൽ അഭിമാനകരമായ നേട്ടം കൈവരിച്ചു. അമേരിക്കൻ ചാനലുകൾ 6 ABC ഉൾപ്പെടെ ഈ പ്രോഗ്രാമുകൾ കവർ ചെയ്യുവാൻ എത്തുന്നതാണ്. ഈ സമ്മേളനത്തിലേക്കും കാർ റാലിയിലേക്കും ഏവരെയും ഹാർദവമായി സ്വാഗതം ചെയ്യുന്നു. പൊതുസമ്മേളനവും കാർ റാലിയും കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് നടക്കുന്നത്. പിആർഒ കുര്യൻ രാജൻ അറിയിച്ചതാണ്.

കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡണ്ട് സന്തോഷ് എബ്രഹം (215) 605-6914, ജനറൽ സെക്രട്ടറി ഷാലു പുന്നൂസ് (203) 482-9123, ട്രഷറർ ഫിലിപ്പോസ് ചെറിയാൻ (215) 605-7310.

Print Friendly, PDF & Email

Related posts

Leave a Comment