Flash News
ആരാണീ മുംതാസ് അലി ഖാന്‍?; പിണറായി വിജയനോടുള്ള പക തീര്‍ക്കാന്‍ വര്‍ഗീയത പരത്തി അന്തരീക്ഷം മലിനമാക്കാരുതെന്ന് കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം വിദ്യാര്‍ത്ഥിക്കെതിരെ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു   ****    ന്യൂനപക്ഷങ്ങളെ അമിതമായി വ്യാമോഹിപ്പിച്ച് വോട്ടു നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്   ****    തദ്ദേ​ശ സ്വയംഭരണ തെര​ഞ്ഞെ​ടുപ്പില്‍ ബിജെപി തൂത്തുവാരിയത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു; കോണ്‍ഗ്രസില്‍ നിന്ന് കൂട്ട രാജി   ****    ഡാളസ് കൗണ്ടിയില്‍ 42 കോവിഡ്-19 മരണം കൂടി   ****   

ശനിയാഴ്ച (02/06/2021) 156-മത് സാഹിത്യ സല്ലാപം ‘പത്ര പ്രവര്‍ത്തനം’

February 5, 2021 , ജയിന്‍ മുണ്ടയ്ക്കല്‍

ഡാലസ്: 2021 ഫെബ്രുവരി ആറാം തീയതി ശനിയാഴ്ച രാവിലെ സംഘടിപ്പിക്കുന്ന നൂറ്റിയമ്പത്തിയാറാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം “പത്ര പ്രവര്‍ത്തനം’ എന്ന വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. ഇ-മലയാളി, ഇന്ത്യാ ലൈഫ് എന്നീ ഓണ്‍ലൈന്‍ പത്രങ്ങളുടെ എഡിറ്റര്‍ ജോര്‍ജ്ജ് ജോസഫ് ആണ് മുഖ്യ പ്രഭാഷണം നടത്തുന്നത്. അദ്ദേഹം മനോരമയില്‍ ചീഫ് സബ് എഡിറ്ററായിരുന്നു. അമേരിക്കയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളം പത്രത്തിന്റെ സീനിയര്‍ എഡിറ്റര്‍, ഇംഗ്ലീഷ് പത്രം ഇന്ത്യാ എബ്രോഡിന്റെ ഡെപ്യുട്ടി മാനേജിംഗ് എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

ചെന്നൈയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റില്‍ യു.എസ്. ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ മലയാളം എഡിറ്ററായും അല്പകാലം പ്രവര്‍ത്തിച്ചു. ഇന്ത്യ ലൈഫ് ആന്‍ഡ് ടൈംസ് എന്ന ഇംഗ്ലീഷ് മാസികയുടെയും എഡിറ്ററും പബ്ലിഷറുമായിരുന്നു. കേരളത്തില്‍ പത്ര പ്രവര്‍ത്തക യൂണിയന്‍ സ്റ്റേറ്റ് വൈസ് പ്രസിഡന്റും കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റുമായിരുന്നു. അമേരിക്കയിലെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ) ആദ്യ പ്രസിഡന്റാണ്. പത്ര പ്രവര്‍ത്തനം എന്ന കാലിക പ്രസക്തിയുള്ള വിഷയത്തെപ്പറ്റി കൂടുതല്‍ അറിയുവാനും ചിന്തിക്കുവാനുമുള്ള ഈ അവസരം അമേരിക്കന്‍ മലയാളികള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട മറ്റു സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുവാനും താത്പര്യമുള്ള സഹൃദയരായ എല്ലാ നല്ല ആളുകളെയും ഭാഷാസ്‌നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

2021 ജനുവരി രണ്ടാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിയമ്പത്തിയഞ്ചാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം “മാസ്ക്കും മലയാളിയും’ എന്ന പേരിലാണ് നടത്തിയത്. ജയിംസ് കുരീക്കാട്ടില്‍ ആണ് വിഷയം അവതരിപ്പിച്ചത്. മലയാളിയുടെ സദാചാര സങ്കല്പങ്ങളെക്കുറിച്ചും, പൊയ്മുഖങ്ങളെക്കുറിച്ചും ആത്മീയ വ്യാപാരം, ഘഏആഠ, ഫെമിനിസം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും മതരാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്യുകയുണ്ടായി. “മല്ലു ക്ലബ്ബിലെ സദാചാര തര്‍ക്കങ്ങള്‍’ എന്ന ജെയിംസ് കുരീക്കാട്ടിലിന്‍റെ പുസ്തകത്തെ മുന്‍ നിറുത്തിയായിരുന്നു ചര്‍ച്ച.

കഴിഞ്ഞ മാസം അന്തരിച്ച, പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറിനും കഥാകാരന്‍ യു. എ. ഖാദരിനും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിന്‍റെ പേരില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയുണ്ടായി.

ഡോ: കുര്യാക്കോസ് റിച്ച്മണ്ട്, ഡോ. തെരേസ ആന്റണി, ഡോ. സുശീലാ രവി നാഥന്‍, ജോര്‍ജ്ജ് വര്‍ഗീസ്, മാത്യു നെല്ലിക്കുന്ന്, ഗീതാ ജോര്‍ജ്ജ്, ജോസഫ് പൊന്നോലി, യു. എ. നസീര്‍, തോമസ് എബ്രഹാം, രാജു തോമസ്, ജോണ്‍ കൊടിയന്‍, ജോണ്‍ എലക്കാട്ട്, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, ജേക്കബ് കോര, എ. സി. ജോര്‍ജ്ജ്, തോമസ് മാത്യു, ജോസഫ് മാത്യു, വര്‍ഗീസ് ജോയി, ജിബി ജോണ്‍, പി. പി. ചെറിയാന്‍, സി. ആന്‍ഡ്‌റൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ സാഹിത്യ സല്ലാപത്തില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെ (ഈസ്റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്. 1-857-232-0476 കോഡ് 365923.

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , sahithyasallapam@gmail.com എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395 / 4696203269

Join us on Facebook https://www.facebook.com/groups/142270399269590/ 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top