വാളയാർ സംഭവം, അമ്മയുടെ സത്യാഗ്രഹ സമരം; വിമൻ ജസ്റ്റിസിന്റെ ഐക്യദാർഢ്യം

വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ സെക്രട്ടറി സഫിയ ഇക്ബാൽ സത്യാഗ്രഹ സമരത്തിന് സംഘടനയുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു

പാലക്കാട്‌: വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ നീതി ആവിശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിനും പൊമ്പള ഒരുമൈ നേതാവ് ഗോമതി തുടക്കം കുറിച്ച നിരാഹാര സമരത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിമൻ ജസ്റ്റിസ് പാലക്കാട്‌ ജില്ലാ കമ്മിറ്റി സമരപ്പന്തൽ സന്ദർശിച്ചു.

സർക്കാർ പ്രഖ്യാപിച്ച സിബിഐ അന്വേഷണം കുറ്റമറ്റതാകുക, മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക, കേസ്‌ അട്ടിമറിച്ച് പ്രതികളെ രക്ഷപ്പെടുത്താൻ ഒത്താശ ചെയ്ത DYSP സോജനെതിരെ നടപടി എടുക്കുക എന്നീ കാര്യങ്ങൾ ഉന്നയിച്ച് ജില്ലാ സെക്രട്ടറി സഫിയ ഇക്ബാൽ, വൈസ് പ്രസിഡന്റ്‌ ആസിയ റസാഖ് എന്നിവർ സംസാരിച്ചു. സുമയ്യ പേഴുങ്കര, ബിന്ദു, സകീന ഫാറൂഖ്, ദിവ്യ, സജ്‌ന എന്നിവർ പങ്കെടുത്തു.

Print Friendly, PDF & Email

Related News

Leave a Comment