Flash News

എം.ബി രാജേഷിന്റെ ഭാര്യയുടെ അനധികൃത നിയമനം; സി.പി.എം പിൻവാതിൽ നിയമനങ്ങൾ മറനീക്കി പുറത്തു വന്നു: വെൽഫെയർ പാർട്ടി

February 5, 2021 , സാബിര്‍ അഹ്സന്‍

പാലക്കാട്‌: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ എം.ബി രാജേഷിൻ്റെ ഭാര്യക്ക് അനധികൃത നിയമനാണ് ലഭിച്ചതെന്ന് തെളിഞ്ഞതോടെ 5 വർഷമായി ഭരണത്തിൻ്റെ മറവിൽ സി.പി.എം നടത്തുന്ന അനധികൃത നിയമനങ്ങൾ മറനീക്കി പുറത്ത് വന്നിരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടീവ് യോഗം ചൂണ്ടിക്കാട്ടി.

പരീക്ഷയിൽ പൂജ്യം മാർക്ക് നേടിയ, കൊലക്കുറ്റത്തിന് പ്രതികളാക്കപ്പെട്ട എസ്.എഫ്.ഐ നേതാക്കൾക്ക് വരെ പി.എസ്.സി നിയമനങ്ങൾ ലഭിച്ചതിൻ്റെ തുടർച്ചയാണ് ഇവിടെയുണ്ടായിട്ടുള്ളത്. അസി. പ്രഫസർ നിയമനത്തിനുള്ള എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് രാജേഷിൻ്റെ ഭാര്യയുടെ നിയമനം നടന്നിട്ടുള്ളത്. തനിക്ക് ജാതിയില്ലെന്ന് നാൾക്കു നാൾ പറയുന്ന എം.ബി രാജേഷിൻ്റെ ഭാര്യ മുസ്ലിം സംവരണം ദുരുപയോഗം ചെയ്താണ് അനധികൃത നിയമനം തരപ്പെടുത്തിയതെന്നത് കാപട്യവും രാഷ്ട്രീയ പാപ്പരത്തവുമാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി ശക്തമായ നടപടികൾ കൈക്കൊള്ളണം. പാർട്ടിക്കാർക്കും ബന്ധുക്കൾക്കും നിയമനം നൽകി അവരെ സംരക്ഷിക്കുന്ന നടപടികളാണ് ഇനിയും ഭരണാധികാരികൾ തുടരുന്നതെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.

ജില്ലാ പ്രസിഡൻ്റ് പി.എസ് അബൂഫൈസൽ അദ്ധ്യക്ഷത വഹിച്ചു. പി.മോഹൻദാസ്, എം.സുലൈമാൻ, എ.ഉസ്മാൻ, പി. ലുഖ്മാൻ, മജീദ് തത്തമംഗലം, ആസിയ റസാഖ്, ചന്ദ്രൻ പുതുക്കോട്, എം. ദിൽഷാദലി എന്നിവർ സംസാരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top