Flash News

എം.ബി രാജേഷിൻ്റെ വസതിയിലേക്ക് ഫ്രറ്റേണിറ്റി പ്രതിഷേധ മാർച്ച് നടത്തി

February 7, 2021 , സാബിർ അഹ്സൻ

എം.ബി രാജേഷിൻ്റെ വസതിയിലേക്ക് ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് രാജേഷിൻ്റെ വസതക്ക് മുന്നിൽ പോലീസ് തടഞ്ഞപ്പോൾ.

പാലക്കാട്: കാലടി സംസ്കൃത സർവകലാശാലയിൽ അസി. പ്രൊഫസർ തസ്തികയിൽ ഭാര്യക്ക് അനധികൃത നിയമനം തരപ്പെടുത്തിയതിൽ എം.ബി രാജേഷിൻ്റെ കാടാങ്കോടുള്ള വസതിയിലേക്ക് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി.

മണപ്പുള്ളിക്കാവ് എൻ.എച്ച് ജങ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം രാജേഷിൻ്റെ വസതിക്ക് മുന്നിൽ പോലീസ് തടഞ്ഞു. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് പി.എസ് അബൂഫൈസൽ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് റഷാദ് പുതുനഗരം, ജനറൽ സെക്രട്ടറി കെ.എം സാബിർ എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻ്റ് റഷാദ് പുതുനഗരം, ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ, വൈസ് പ്രസിഡൻ്റുമാരായ നവാഫ് പത്തിരിപ്പാല, ഫിറോസ്.എഫ്.റഹ്മാൻ, സെക്രട്ടറി ഷഫീഖ് അജ്മൽ, മിർഷാദ്‌ കൊപ്പം, സുബൈർ സി.ജെ, യാസിർ തൃത്താല എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് വരിച്ചവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ഫിദ ഷെറിൻ, മുനീബ്, ഫസ്‌ലുറഹ്മാൻ, സബിൻ അമ്പലപ്പാറ, ഷഹ്ബാസ്, അഫ്‌ലഹ, ഫർഹാൻ മണ്ണൂർ, ജമാൽ, യാസിർ, ഫാദിൽ എന്നിവർ നേതൃത്വം നൽകി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top