കോവിഡ് ഉത്തേജക ആനുകൂല്യം 60,000 ഡോളര്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്കും ലഭിക്കുമെന്ന് ട്രഷറി സെക്രട്ടറി

വാഷിംഗ്ടണ്‍: വെള്ളിയാഴ്ച യുഎസ് സെനറ്റ് പാസാക്കിയ 1.9 ട്രില്യണ്‍ ഡോളര്‍ കോവിഡ് 19 ഉത്തേജക ആനുകൂല്യം 60,000 ഡോളര്‍ വ്യക്തിഗത വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 1400 ഡോളര്‍ പൂര്‍ണ്ണമായും ലഭിക്കുമെന്ന് ട്രഷററി സെക്രട്ടറി ജാനറ്റ് യെല്ലന്‍ പറഞ്ഞു. കണ്‍സര്‍വേറ്റിവ് ഡമോക്രാറ്റിക് സെനറ്റര്‍മാരാണ് ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്.

പ്രാഥമിക സ്കൂള്‍ അധ്യാപകനോ, പൊലീസുകാരനോ ഏകദേശം 60,000 ഡോളര്‍ വാര്‍ഷിക വരുമാനം ലഭിക്കുമ്പോള്‍ അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ പണം കണ്ടെത്തുക വിഷമകരമാണെന്നും, അങ്ങനെയുള്ളവരെ സഹായിക്കുക എന്നതാണ് ബൈഡന്‍ ഭരണകൂടത്തിന്റെ നയമെന്നും ട്രഷറി സെക്രട്ടറി വ്യക്തമാക്കി.

ട്രംപ് ഭരണത്തില്‍ ഉത്തേജക ആനുകൂല്യം ലഭിക്കുന്നതിന് നിശ്ചയിച്ചിരുന്ന വ്യക്തിഗത വാര്‍ഷിക വരുമാനം 75,000 ഡോളര്‍ ആയിരുന്നു. എന്നാല്‍ അത് 50,000 ഡോളറാക്കി കുറക്കുമെന്ന തീരുമാനം ശരിയല്ല എന്നതിനാലാണ് 60,000 ആയി നിശ്ചയിച്ചിരിക്കുന്നത്.

ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഇതുവരെ വ്യക്തമായ ഒരു തീരുമാനം ആനുകൂല്യത്തിന്റെ കാര്യത്തില്‍ കണ്ടെത്താനായിട്ടില്ലെങ്കിലും, രണ്ടാഴ്ചയ്ക്കകം അത് ലഭ്യമായിത്തുടങ്ങുമെന്ന് സ്പീക്കര്‍ നാന്‍സി പെലോസി ഉറപ്പു നല്‍കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment