ഫ്രറ്റേണിറ്റി മൂവ്മെന്റ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആദിൽ അബ്ദുൽ റഹിം; രഞ്ജിനി, നൗഫ എന്നിവർ ജനറൽ സെക്രട്ടറിമാർ

ആദിൽ അബ്ദുൽ റഹിം

തിരുവനന്തപുരം: ഫ്രറ്റേണിറ്റി മൂവ്മെന്റ് 2021-’23 കാലയളവിലെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി ആദിൽ അബ്ദുൽ റഹിമിനെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിമാരായി രഞ്ജിനി മഹേഷ്, നൗഫ ഹാബി എന്നിവരെയും തെരഞ്ഞെടുത്തു.

നൗഫ ഹാബി

മറ്റു ഭാരവാഹികൾ: നബീൽ പാലോട്, അഡ്വ. അലി സവാദ്, ഇമാദ് അമീൻ (വൈസ് പ്രസിഡന്റുമാര്‍), ഹന്ന ഫാത്തിമ, സെയ്ദ് ഇബ്രാഹിം, നിഷാത്ത്, അംജദ് റഹ്മാൻ, സഹൽ (സെക്രട്ടറിമാര്‍), ഗോപു തോന്നയ്ക്കൽ, ഷാഹിൻ തൻസീർ (സെക്രട്ടറിയേറ്റ് അംഗങ്ങള്‍).

ഷർജീൽ ഇമാം നഗറിൽ (തിരുവനന്തപുരം കൾച്ചറൽ സെന്ററിൽ) ചേർന്ന ജില്ലാ ജനറൽ കൗൺസിൽ അംഗങ്ങളുടെ യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറി തമന്ന സുൽത്താന, സംസ്ഥാന കമ്മിറ്റി അംഗം അഫീഫ് ഹമീദ് എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

രഞ്ജിനി മഹേഷ്

ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ കമ്മിറ്റി അംഗം ഹിഷാമുൽ വഹാബ്, വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എൻ. എം അൻസാരി എന്നിവര്‍ തെരഞ്ഞെടുപ്പ് യോഗത്തിൽ ആശംസകളർപ്പിച്ച് സംസാരിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News