Flash News
ആരാണീ മുംതാസ് അലി ഖാന്‍?; പിണറായി വിജയനോടുള്ള പക തീര്‍ക്കാന്‍ വര്‍ഗീയത പരത്തി അന്തരീക്ഷം മലിനമാക്കാരുതെന്ന് കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം വിദ്യാര്‍ത്ഥിക്കെതിരെ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു   ****    ന്യൂനപക്ഷങ്ങളെ അമിതമായി വ്യാമോഹിപ്പിച്ച് വോട്ടു നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്   ****    തദ്ദേ​ശ സ്വയംഭരണ തെര​ഞ്ഞെ​ടുപ്പില്‍ ബിജെപി തൂത്തുവാരിയത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു; കോണ്‍ഗ്രസില്‍ നിന്ന് കൂട്ട രാജി   ****    ഡാളസ് കൗണ്ടിയില്‍ 42 കോവിഡ്-19 മരണം കൂടി   ****   

ഇന്ത്യയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഇന്ത്യന്‍ നിയമങ്ങള്‍ക്കനുസൃതമായിരിക്കണം; ട്വിറ്ററിന് കേന്ദ്രത്തിന്റെ താക്കീത്

February 10, 2021

ന്യൂദൽഹി: ഇന്ത്യയിൽ പ്രവർത്തനം തുടരണമെങ്കിൽ ഇന്ത്യൻ നിയമങ്ങളെ മാനിക്കണമെന്ന് കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടു. ഇന്ത്യൻ നിയമപ്രകാരം മാത്രമേ ഇന്ത്യയിൽ പ്രവർത്തിക്കാൻ അനുവദിക്കു എന്നും കേന്ദ്രം വ്യക്തമാക്കി.

ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും അനുകൂലമായി പ്രവർത്തിക്കുന്ന സ്ഥാപനം സ്വന്തം നിയമങ്ങളേക്കാൾ രാജ്യത്തെ നിയമം പാലിക്കാൻ ബാദ്ധ്യസ്ഥരാണ്. ഇന്ത്യാ വിരുദ്ധ ഉള്ളടക്കമുണ്ടെന്ന് കണ്ടെത്തിയ മുഴുവൻ അക്കൗണ്ടുകളും ഉടൻ റദ്ദാക്കണമെന്ന് ട്വിറ്റർ പ്രതിനിധികളോട് കേന്ദ്ര ഐടി സെക്രട്ടറി ആവശ്യപ്പെട്ടു.

കർഷക വംശഹത്യയെന്ന ഹാഷ്ടാഗ് ഉപയോഗിച്ചത് അഭിപ്രായ സ്വാതന്ത്ര്യമോ മാധ്യമ സ്വാതന്ത്ര്യമോ അല്ലെന്ന് ഐ ടി സെക്രട്ടറി പറഞ്ഞു. ഇന്ത്യയിൽ പ്രവർത്തനം തുടരാൻ ട്വിറ്റർ ആഗ്രഹിക്കുന്നുവെന്നും നിയമങ്ങളെ കമ്പനി അനുസരിക്കുമെന്നും ട്വിറ്റർ കേന്ദ്ര സർക്കാരിനെ അറിയിച്ചു.

കർഷക സമരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. ഖാലിസ്ഥാൻ- പാകിസ്ഥാൻ ബന്ധമുള്ള അക്കൗണ്ടുകളും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള 702 അക്കൗണ്ടുകൾ കമ്പനി നീക്കം ചെയ്തിരുന്നു. ബാക്കിയുള്ളവ കൂടി നീക്കം ചെയ്യാനാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top