ദോഹ: ഖത്തര്‍ പ്രവാസിയായ മുഹമ്മദ് ഹുസൈന് വാണിമേലിന്റെ ഓര്‍മകളും അനുഭവക്കുറിപ്പുകളും നിരീക്ഷണങ്ങളും കോര്‍ത്തിണക്കിയ ‘പെയ്തൊഴിയാത്ത ഓര്‍മക്കാലം’ എന്ന പുസ്തകത്തിന്റെ പ്രകാശനം ദോഹയില്‍ നടന്നു.
കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഖത്തര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പീച്ച് & ഹിയറിംഗ് കോണ്‍ഫറന്‍സ് ഹാളിലെ ലളിതമായ ചടങ്ങിലാണ് പ്രകാശനം നടന്നത്.
ഖത്തര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പീച്ച് & ഹിയറിംഗ് സി.ഇ.ഒ നിയാസ് കാവുങ്ങലിന് ആദ്യ പ്രതി നല്കി ഗ്രന്ഥകാരനും അദ്ധ്യാപകനുമായ ഡോ. കെസി. സാബുവാണ് പുസ്തകം പ്രകാശനം ചെയ്തത്.
എഴുത്തുകാരനായ തന്‍സീം കുറ്റ്യാടി, കലാ-സാസ്കാരിക പ്രവര്‍ത്തകനായ സുനില്‍ പെരുമ്പാവൂര്‍, അസ്ലം കൊടുമയില്‍, ശമീല്‍ അഹമ്മദ്, സലാഹ് കാലിക്കറ്റ്, ഷമീം, ഗ്രന്ഥകാരന് ഹുസൈന് വാണിമേല്‍ എന്നിവര്‍ സംബന്ധിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply