Flash News

വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് ഒരു മില്യണ്‍ ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

February 11, 2021 , മുര്‍ഷിദ

അബുദാബി: വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടർന്ന് സ്ഥിരമായി വൈകല്യം സംഭവിച്ച യുവതിക്ക് അബുദാബിയിലെ കോടതി ഒരു മില്യൺ ദിർഹം നഷ്ടപരിഹാരം നൽകാന്‍ വിധിച്ചു.

കോടതി രേഖകൾ പ്രകാരം യുവതി ഓടിച്ചിരുന്ന വാഹനത്തിന് മെക്കാനിക്കൽ പ്രശ്‌നമുണ്ടായതായും, മെക്കാനിക്കിന് വിളിച്ച് വിവരം പറഞ്ഞ് തന്റെ വാഹനം റോഡ് സൈഡിലേക്ക് മാറ്റി പാര്‍ക്ക് ചെയ്ത വാഹനത്തില്‍ മറ്റൊരു വാഹനം വന്ന് ഇടിക്കുകയുമായിരുന്നു എന്നു പറയുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍ ഇരുന്നിരുന്ന യുവതിക്ക് പരിക്കേറ്റു.
അശ്രദ്ധമായാണ് അറബ് വംശജന്‍ വാഹനമോടിച്ചതെന്ന് പോലീസ് കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തല, പുറം, നെഞ്ച്, മറ്റ് ശരീരഭാഗങ്ങൾ എന്നിവയ്ക്ക് സാരമായ പരിക്കേറ്റതിനാൽ യുവതിയെ സ്ഥിരമായി അംഗവൈകല്യമാക്കി എന്ന് കോടതി നിരീക്ഷിച്ചു.

30 ശതമാനം കണക്കാക്കപ്പെടുന്ന സ്ഥിരമായ സെറിബ്രൽ തകരാറിനും നട്ടെല്ലിന് 70 ശതമാനം പരിക്കേറ്റതിനും, മൂത്രസഞ്ചിക്ക് 50 ശതമാനം തകരാറും സംഭവിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയത് കോടതി പരിഗണനയ്ക്കെടുത്തു.

അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രതിയെ ട്രാഫിക് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചിരുന്നു.

ധാർമ്മികവും ശാരീരികവും ഭൗതികവുമായ നഷ്ടങ്ങൾക്ക് 2 മില്യൺ ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി ഡ്രൈവർക്കും ഇൻഷുറൻസ് സ്ഥാപനത്തിനും എതിരെ സിവിൽ കേസ് ഫയൽ ചെയ്തിരുന്നു. യുവതിക്ക് 600,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് സിവിൽ കോടതി നേരത്തെ ഡ്രൈവറോടും ഇൻഷുറൻസ് സ്ഥാപനത്തോടും ഉത്തരവിട്ടിരുന്നു.

നഷ്ടപരിഹാരം ഒരു മില്യൺ ദിർഹമായി ഉയർത്തിയ അപ്പീൽ കോടതി വിധിയെ ചോദ്യം ചെയ്ത് പ്രതി നല്‍കിയ ഹര്‍ജി കോടതി തള്ളി. യുവതിക്ക് കോടതി ചെലവുകൾ നൽകാനും പ്രതികൾക്ക് നിർദേശം നൽകി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top