Flash News

ഫൊക്കാന സംഗീത സായാഹ്നം ഫെബ്രുവരി 14 ഞായറാഴ്ച

February 11, 2021 , ജോര്‍ജ്ജ് ഓലിക്കല്‍

ന്യൂയോര്‍ക്ക്: ഫൊക്കാന സംഘടിപ്പിക്കുന്ന സംഗീത സായാഹ്നവും കലാസന്ധ്യയും ഫെബ്രുവരി 14 ഞായറാഴ്ച രാത്രി 7:00 മണിക്ക് (ഇ‌എസ്‌ടി) വാലന്റൈന്‍സ് ദിന പ്രത്യേക പരിപാടിയായി നടത്തുന്നു. സൂം പ്ലാറ്റ്ഫോമിലാണ് ആഘോഷ പരിപാടികള്‍ അരങ്ങേറുന്നത്.

തെന്നിന്ത്യയിലെ പ്രമുഖ പിന്നണി ഗായകന്‍ സുനില്‍ ര്കുമാറും വോയിസ് ഓഫ് കാലിക്കറ്റ് ഓര്‍ക്കസ്ട്രയും ചേരുന്ന ലൈവ് സംഗീത യാത്രയില്‍ ഏഷ്യനെറ്റ് മ്യൂസിക് ലൈവ് ഫെയിം മേഘന ലാലും, സരിഗമപ ലിറ്റില്‍ ചാമ്പ്യന്‍ 2020 ആര്യനന്ദയും ഗാനങ്ങള്‍ ആലപിക്കുന്നു.

ഈ പരിപാടി വലന്റൈന്‍സ് ദിനത്തില്‍ നോര്‍ത്തമേരിയ്ക്കയിലെ സംഗീതാസ്വാദകര്‍ക്കായാണ് ഫൊക്കാന സമര്‍പ്പിക്കുന്നത്.

ഇതോടൊപ്പം ഫ്ളവേഴ്സ് ടിവി യു‌എസ്‌എ സംഘടിപ്പിച്ച സിംഗ് ആന്റ് വിന്‍ റിയാലിറ്റി ഷോ ഫൈനലിസ്റ്റായ ആതിര ബാലുവിന്‍റെ ഗാനാലാപനവും, ഫൊക്കാനയിലെ കലാകാരന്മാരും, കലാകാരികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും സൂം സംബന്ധമായ അറിയിപ്പുകള്‍ക്കും ബന്ധപ്പെടുക: സുധ കര്‍ത്ത 267 575 7333, റ്റോമി കൊക്കാട്ട് 647 892 7200, സുജ ജോസ് 973 632 1172, സൂരജ് ദിനമണി 215 939 7166, റജി ജേക്കബ് 215 904 2547, രാജന്‍ പടവത്തില്‍ 954701 3200, ഷീല ജോസഫ് 845 548 4179, അലക്സ് മുരിക്കനാനി 914 473 0142.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top