വാളയാർ സഹോദരിമാരുടെ അമ്മയുടെ സത്യഗ്രഹ സമര പന്തൽ വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി നേതാക്കൾ സന്ദർശിച്ചു

പാലക്കാട്: വാളയാർ സഹോദരിമാർക്ക് നീതി ലഭ്യമാക്കണമെന്നും കേസ് അട്ടിമറിച്ച പോലീസുദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടും പാലക്കാട് സ്റ്റേഡിയത്ത് അനിശ്ചിതകാല സത്യഗ്രഹമിരിക്കുന്ന പെൺകുട്ടികളുടെ അമ്മയെയും പൊമ്പിളെ ഒരുമെ നേതാവ് ഗോമതിയെയും വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി മോഹൻദാസ് പറളി, ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല പ്രസിഡൻ്റ് റഷാദ് പുതുനഗരം, ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ, വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റിയംഗം സതീഷ് മേപ്പറമ്പ്,ഫ്രറ്റേണിറ്റി മണ്ഡലം കമ്മിറ്റിയംഗം സി.ജെ സുബൈർ എന്നിവർ സമപന്തലിലെത്തി സന്ദർശിച്ച് പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യമർപ്പിച്ചു.സമരം അട്ടിമറിക്കാനായി പോലീസ് നടത്തുന്ന നടപടികളെ സന്ദർശക സംഘം ശക്തമായി എതിർത്തു.

Print Friendly, PDF & Email

Related News

Leave a Comment