Flash News

പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീയും വിവാഹം കഴിക്കണമെങ്കില്‍ കുടുംബത്തിന്റെയോ മറ്റുള്ളവരുടെയോ അനുവാദം ആവശ്യമില്ല: സുപ്രീം കോടതി

February 13, 2021

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീക്കും വിവാഹിതരാകണമെങ്കില്‍ കുടുംബത്തിന്റെയോ മറ്റുള്ളവരുടെയോ അനുവാദമോ അംഗീകാരമോ ആവശ്യമില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ഇരുവരും പ്രായപൂര്‍ത്തിയായവരാണെങ്കില്‍, അവര്‍ക്ക് വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അവിടെ കുടുംബം, സമുദായം എന്നിവ ഒരു തടസ്സമാകരുതെന്നും കോടതി പറഞ്ഞു. കർണാടകയിൽ മാതാപിതാക്കളുടെ അനുവാദമില്ലാതെ വീട്ടിൽ നിന്നും ഇറങ്ങി പോയ മകൾ മറ്റൊരാളെ വിവാഹം കഴിച്ചുവെന്ന പേരിൽ നൽകിയ കേസിന്റെ വിചാരണയ്ക്കിടെയാണ് കോടതിയുടെ നിലപാട് അറിയിച്ചത്.

ജസ്‌റ്റിസ്‌ സജ്‌ഞയ് കിഷൻ കൗൾ അദ്ധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്‌തമാക്കി ഉത്തരവ് പുറത്തിറക്കിയത്. ഇത്തരത്തിലുള്ള കേസുകൾ കൈകാര്യം ചെയ്യുന്നതിനായി അടുത്ത എട്ട് ആഴ്‌ചക്കുള്ളിൽ മാർഗരേഖ തയ്യാറാക്കണമെന്നും കോടതി ഉത്തരവിൽ കൂട്ടിച്ചേർത്തു.

കർണാടകയിലെ ബെലഗാവി ജില്ലയിൽ മുർഗോഡ് പോലീസ് സ്‌റ്റേഷനിലാണ് മകൾ അനുവാദമില്ലാതെ വീട്ടിൽ നിന്നും ഇറങ്ങി പോയെന്നും, മറ്റൊരാളെ വിവാഹം കഴിച്ചെന്നും കാണിച്ചുകൊണ്ട് മാതാപിതാക്കള്‍ പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്‌ഥാനത്തിൽ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിച്ചപ്പോഴാണ് പ്രായപൂർത്തിയായ രണ്ട് പേരുടെ വിവാഹത്തിന് കുടുംബത്തിന്റെയോ, സമുദായത്തിന്റെയോ അനുമതി ആവശ്യമില്ലെന്ന് കോടതി വ്യക്‌തമാക്കിയത്‌.

ഇരുവരും പ്രണയത്തിലായിരുന്നുവെന്നും, വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്നും അറിയിച്ചിട്ടും വീട്ടുകാര്‍ എതിര്‍ത്തതോടെയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി സ്നേഹിക്കുന്ന യുവാവിനെ വിവാഹം കഴിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top