ന്യൂഡല്‍ഹി: ഇന്ധനവില അനിയന്ത്രിതമായി കുതിച്ചുയരുമ്പോള്‍ വിചിത്രമായ വിശദീകരണവുമായി കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്. ഒരു വര്‍ഷത്തിലെ 320 ദിവസങ്ങളിൽ 60 ദിവസം മാത്രമല്ലേ പെട്രോൾ വില കൂടിയിട്ടുള്ളൂ എന്നാണ് മന്ത്രിയുടെ ഭാഷ്യം.
കൊറോണക്കാലത്ത് ഇന്ധനം ഇറക്കുമതി ചെയ്യാതെ മറ്റു മാര്മില്ലാത്തതിനാൽ വിലകൂട്ടുന്നത് അനിവാര്യമാണെന്നും രാജ്യത്തെ സാമ്പത്തിക മേഖല മുന്നോട്ട് പോകാൻ മറ്റ് വഴികളില്ലെന്നും മന്ത്രി പറയുന്നു.
അതേസമയം തുടർച്ചയായി ആറാം ദിവസവും സംസ്ഥാനത്ത് ഇന്ധന വില വർധിപ്പിച്ചിട്ടുണ്ട്. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 38 പൈസയുമാണ് കൂട്ടിയത്. ഇതോടെ എറണാകുളത്ത് പെട്രോളിന് 88.60 രൂപയും ഡീസലിന് 83.40 രൂപയുമായി. കഴിഞ്ഞ ദിവസം കേരളത്തിൽ പെട്രോൾ വില ആദ്യമായി 90 രൂപ കടന്നിരുന്നു. ആറ് ദിവസം കൊണ്ട് പെട്രോളിന് ഒരു രൂപ 45 പൈസയും ഡീസലിന് ഒരു രൂപ 69 പൈസയുമാണ് വർധിച്ചത്.
കഴിഞ്ഞ എട്ട് മാസത്തിനിടെ ഇന്ധന വില 17 രൂപയിൽ കൂടുതൽ ഉയർന്നു. ജൂൺ 25 ന് പെട്രോൾ വില ലിറ്ററിന് 80 രൂപ കടന്നു. കൊറോണ കാലഘട്ടത്തിൽ, എണ്ണ ഉൽപാദനവും വിൽപ്പനയും അന്താരാഷ്ട്ര തലത്തിൽ കുറഞ്ഞിരുന്നു. എണ്ണ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങൾ ആവശ്യാനുസരണം ഉൽപാദനം വർദ്ധിപ്പിക്കുന്നില്ല. ഉയർന്ന വിലയുടെ പ്രധാന കാരണം ഇതാണ് എന്നതാണ് മന്ത്രിയുടെ ന്യായീകരണം.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply