Flash News
ആരാണീ മുംതാസ് അലി ഖാന്‍?; പിണറായി വിജയനോടുള്ള പക തീര്‍ക്കാന്‍ വര്‍ഗീയത പരത്തി അന്തരീക്ഷം മലിനമാക്കാരുതെന്ന് കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം വിദ്യാര്‍ത്ഥിക്കെതിരെ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു   ****    ന്യൂനപക്ഷങ്ങളെ അമിതമായി വ്യാമോഹിപ്പിച്ച് വോട്ടു നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്   ****    തദ്ദേ​ശ സ്വയംഭരണ തെര​ഞ്ഞെ​ടുപ്പില്‍ ബിജെപി തൂത്തുവാരിയത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു; കോണ്‍ഗ്രസില്‍ നിന്ന് കൂട്ട രാജി   ****    ഡാളസ് കൗണ്ടിയില്‍ 42 കോവിഡ്-19 മരണം കൂടി   ****   

മാണി സി കാപ്പന്റെ നിലപാട് രാഷ്ട്രീയപ്രേരിതമല്ല വൈകാരികമാണെന്ന് പാര്‍ട്ടി നേതൃത്വം

February 14, 2021

തിരുവനന്തപുരം: മാണി സി കാപ്പന്റെ പ്രസ്താവനയും നിലപാടും രാഷ്ട്രീയപ്രേരിതമല്ലെന്നും വെറും വൈകാരികമാണെന്നും എന്‍ സി പി നേതൃത്വം. പാലാ സീറ്റിനുവേണ്ടി അവകാശവാദം ഉന്നയിക്കാൻ മാണി. സി. കാപ്പൻ എൻസിപിക്ക് അർഹതയില്ലാതാക്കിയെന്ന് മന്ത്രി എ.കെ. ശശീന്ത്രന്‍ പറഞ്ഞു. കൂടാതെ, മാണി. സി. കാപ്പനെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാണി സി കാപ്പന്‍ പുതിയ പാർട്ടി രൂപീകരിക്കുന്ന വിവരം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടില്ല. അതും കേന്ദ്രത്തെ അറിയിക്കും. ടി. പി പീതാംബരനുമായി ആലോചിച്ച ശേഷം നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.

പാർട്ടി സ്ഥാനങ്ങൾ രാജിവയ്ക്കുമെന്നും പുതിയ പാർട്ടി രൂപീകരിക്കുമെന്നും മാണി. സി. കാപ്പൻ പറഞ്ഞിരുന്നു. എന്നാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല. തന്നോടൊപ്പം എൻസിപിയിലെ പതിനൊന്ന് ഭാരവാഹികൾ ഉണ്ടാകും. സെക്രട്ടറിയും ട്രഷററും ഇതിൽ ഉൾപ്പെടുമെന്നും മാണി. സി. കാപ്പൻ പറഞ്ഞിരുന്നു. കോട്ടയത്ത് മാധ്യമങ്ങളെ കണ്ടായിരുന്നു മാണി. സി. കാപ്പന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി എ. കെ. ശശീന്ദ്രൻ രംഗത്തെത്തിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top