Flash News
ആരാണീ മുംതാസ് അലി ഖാന്‍?; പിണറായി വിജയനോടുള്ള പക തീര്‍ക്കാന്‍ വര്‍ഗീയത പരത്തി അന്തരീക്ഷം മലിനമാക്കാരുതെന്ന് കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം വിദ്യാര്‍ത്ഥിക്കെതിരെ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു   ****    ന്യൂനപക്ഷങ്ങളെ അമിതമായി വ്യാമോഹിപ്പിച്ച് വോട്ടു നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്   ****    തദ്ദേ​ശ സ്വയംഭരണ തെര​ഞ്ഞെ​ടുപ്പില്‍ ബിജെപി തൂത്തുവാരിയത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു; കോണ്‍ഗ്രസില്‍ നിന്ന് കൂട്ട രാജി   ****    ഡാളസ് കൗണ്ടിയില്‍ 42 കോവിഡ്-19 മരണം കൂടി   ****   

ചൈനീസ് പട്ടാളം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതിനേക്കാള്‍ അപകടകരമാണോ കര്‍ഷകരെ പിന്തുണയ്ക്കുന്ന ടൂള്‍ കിറ്റ്?; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി ചിദംബരം

February 15, 2021

ന്യൂഡല്‍ഹി: ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്ത 21 കാരിയായ കാലാവസ്ഥാ പ്രവർത്തകയായ ദിഷ രവിയെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തുടനീളം രാഷ്ട്രീയക്കാരുടേയും പ്രവർത്തകരുടേയും അക്കാദമിക് വിദഗ്ധരുടേയും വ്യാപകമായ പ്രതിഷേധം.

മൂന്ന് കാർഷിക നിയമങ്ങൾക്കെരെയുള്ള കര്‍ഷകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട ടൂൾകിറ്റ് പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തൻബെർഗുമായി പങ്കുവെച്ചതിനാണ് ദിഷാ രവിയെ അറസ്റ്റ് ചെയ്തതെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.

മൗണ്ട് കാര്‍മല്‍ കോളേജ് വിദ്യാര്‍ത്ഥിനി ദിഷ രവിയെ അറസ്റ്റ് ചെയ്തതില്‍ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും രംഗത്തെത്തി. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്ന ചൈനീസ് പട്ടാളക്കാരേക്കാൾ അപകടകരമാണോ പ്രതിഷേധിക്കുന്ന കര്‍ഷകരെ സപ്പോര്‍ട്ട് ചെയ്യുന്ന ടൂള്‍കിറ്റെന്ന് പി.ചിദംബരം ചോദിച്ചു.

രാജ്യത്തെ എല്ലാ വിദ്യാർത്ഥികളും ഈ അടിച്ചമർത്തലുകൾക്കെതിരെ പ്രതികരിക്കണം. മൗണ്ട് കാര്‍മല്‍ കോളേജിലെ 22 കാരിയായ വിദ്യാര്‍ത്ഥിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ദിഷ രവി രാജ്യത്തിന് ഭീഷണിയാണെങ്കില്‍ ഇന്ത്യയുടെ അടിത്തറയ്ക്ക് ഒട്ടും ബലമില്ല. കര്‍ഷകരെ പിന്തുണയ്ക്കുന്ന ടൂള്‍കിറ്റ് നുഴഞ്ഞു കയറുന്ന ചൈനീസ് സൈനികരേക്കാൾ അപകടകരമാണോയെന്നായിരുന്നു ചിദംബരം ചോദിച്ചത്. ഡൽഹി പോലീസ് അടിച്ചമർത്തുന്നവരുടെ കയ്യിലെ ആയുധമായി മാറിയിരിക്കുന്നത് ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു.

ടൂള്‍കിറ്റ് കേസില്‍ ദിഷ രവിയെ ഞായറാഴ്‌ചയാണ്‌ ഡൽഹി പോലീസ് ബാംഗ്ലൂരിൽ വച്ച് അറസ്റ്റ് ചെയ്തത്. കേസിലെ ആദ്യ അറസ്റ്റായിരുന്നു ദിഷയുടേത്. രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് ദിഷയുടെ അറസ്റ്റിനെ തുടർന്ന് നടക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top