COVID-19 വേരിയന്റുകളുടെ വ്യാപനം തടയാന്‍ യുണൈറ്റഡ് കിംഗ്ഡം ഏര്‍പ്പെടുത്തിയ കർശനമായ പുതിയ യാത്രാ നിയമങ്ങൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. യു.കെ.യില്‍ എത്തുന്നവർ സർക്കാർ അംഗീകരിച്ചിട്ടുള്ള ഹോട്ടലുകളിൽ 10 ദിവസം ക്വാറന്റൈനില്‍ കഴിയാന്‍ 1,750 പൗണ്ട് നല്കി മുൻകൂട്ടി ബുക്ക് ചെയ്യണമെന്നും, ഹോട്ടലിലെ മറ്റു ചിലവുകള്‍, ഗതാഗതം, യു.കെ.യില്‍ എത്തിയതിനുശേഷമുള്ള രണ്ട് പ്രത്യേക ടെസ്റ്റുകൾ എന്നിവയുടെ ചിലവു വഹിക്കുകയും വേണം. പുതിയ മാനദണ്ഡങ്ങൾ ലംഘിച്ചാൽ 10 വർഷം വരെ തടവും 10,000 പൗണ്ട് പിഴയും ഈടാക്കും.
ഇന്ത്യ പോലുള്ള ഒരു “റെഡ് ലിസ്റ്റ്” രാജ്യം സന്ദർശിക്കുന്നവര്‍ 10 ദിവസം വീട്ടിൽത്തന്നെ ക്വാറന്റൈനില്‍ കഴിയുകയും, രണ്ട് നിർബന്ധിത COVID-19 ടെസ്റ്റുകൾ പൂർത്തിയാക്കുകയും വേണം.
പുതിയ വേരിയന്റുകളുടെ ആവിർഭാവത്തോടെ നാം കൂടുതൽ കരുതലോടെ മുന്നോട്ടു പോകണം. ഇന്ന് പ്രാബല്യത്തിൽ വന്ന നിയമങ്ങൾ ക്വാറന്റൈന് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. “വാക്സിനേഷൻ പ്രോഗ്രാമിനെ സംരക്ഷിക്കുന്നതിന് ഈ പുതിയ നടപടികൾ പ്രധാനമാണ്. ഇപ്പോൾ 15 ദശലക്ഷം ആളുകൾക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ട്. എല്ലാവരും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരണമെന്നാണ് ഞങ്ങളുടെ ആഗ്രം,” അദ്ദേഹം പറഞ്ഞു.
33 റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് പുറപ്പെടുന്നതിന് മൂന്ന് ദിവസത്തിൽ കൂടുതൽ എടുക്കാത്ത നെഗറ്റീവ് COVID-19 പരിശോധനയുടെ റിപ്പോര്‍ട്ട് എല്ലാ യാത്രക്കാരും നല്‍കണമെന്ന കർശന നടപടികളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്.
അതിർത്തി സേനയെയും പോലീസ് സ്റ്റാഫിനെയും ഇംഗ്ലണ്ടിലെത്തുന്ന ആളുകൾ പുതിയ നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ അധികാരങ്ങൾ നൽകുന്ന പുതിയ ചട്ടങ്ങളും നടപ്പാക്കിയിട്ടുണ്ട്.
പുതിയ ക്വാറൻറൈൻ സംവിധാനത്തിനായി 4,963 മുറികൾ ലഭ്യമാക്കി 16 ഹോട്ടലുകളുമായി സർക്കാർ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. കൂടാതെ 58,000 മുറികൾ കൂടി നിലവിലുണ്ട്.
യാത്രക്കാർക്ക് ഇംഗ്ലണ്ടിലെത്തുന്നതിന് മുമ്പായി ഒരു ഓൺലൈൻ പോർട്ടൽ വഴി മുറികൾ ബുക്ക് ചെയ്യാം. അത്തരം ഹോട്ടലുകളിൽ ക്വാറന്റൈന് ചെയ്യുന്നതില്‍ പരാജയപ്പെടുന്നവർക്ക് 5,000 മുതൽ 10,000 പൗണ്ട് വരെ പിഴ ചുമത്തും.
എല്ലാ ഹോട്ടൽ ജീവനക്കാർക്കും COVID-19 സുരക്ഷിത രീതികളിൽ പൂർണ്ണ പരിശീലനം നൽകും. കൂടാതെ എല്ലാ കരാറുകാർക്കും അവരുടെ സൗകര്യങ്ങളും സേവനങ്ങളും ഒരു COVID സുരക്ഷിതമായ രീതിയിൽ നൽകുന്നുവെന്ന് ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്ലാസ്റ്റിക് ഷീൽഡുകളും ആവശ്യമുള്ളിടത്ത് പിപിഇയും അതിൽ ഉൾപ്പെടുന്നു.
ഹോട്ടൽ ക്വാറന്റൈന് ആവശ്യമുള്ളവര്‍ക്ക് ഇംഗ്ലണ്ടിലെ അഞ്ച് ഹോട്ടലുകള്‍ (ഹീത്രോ വിമാനത്താവളം, ഗാറ്റ്വിക്ക്, ലണ്ടൻ സിറ്റി, ബർമിംഗ്ഹാം, ഫാൻബറോ) സജ്ജമാക്കിയിട്ടുണ്ട്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply