Flash News

വിയ്യൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട തടവുകാരനെ മണിക്കൂറുകള്‍ക്കകം പിടികൂടി

February 16, 2021

തൃശൂർ: വിയ്യൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട തടവുകാരന്‍ ചെറുതുരുത്തി പൈങ്കുളം സ്വദേശി സഹദേവനെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി തിരികെ ജയിലിലെത്തിച്ചു. ജയില്‍ ചാടിയതിനു ശേഷം മണലാറുകാവ് ക്ഷേത്രത്തിന് സമീപം ഒളിച്ചിരിക്കുകയായിരുന്ന സഹദേവനെ ഇന്ന് പുലർച്ചെയാണ് പോലീസ് കണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

ജയിൽ മതിൽ കെട്ടിന് പുറത്തുള്ള ജീവനക്കാരുടെ മെസിൽ തിങ്കളാഴ്‌ച രാവിലെ സഹദേവനെ ജോലിക്കായി നിയോഗിച്ചിരുന്നു. തുടർന്ന് ഇവിടുത്തെ മാലിന്യം പുറത്തുകളയാൻ മാലിന്യ കുഴിയുടെ അടുത്തേക്ക് പോയ തക്കത്തിന് സഹദേവൻ രക്ഷപ്പെടുകയായിരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞാണ് ഇയാൾ രക്ഷപെട്ട വിവരം ജയിൽ അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്.

2020 ഡിസംബര്‍ മാസത്തില്‍ ഒരു സ്ത്രീയെ അപമാനിച്ച കേസിലാണ് ശിക്ഷിക്കപ്പെട്ട് ഇയ്യാള്‍ തടവുകാരനായി ജയിലിലെത്തിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top