Flash News

കേരളത്തെ ഐടി ഹബ്ബായി വളര്‍ത്താനുള്ള കെ ഫോണ്‍ പദ്ധതിയുടെ ആദ്യ ഘട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

February 16, 2021

കേരളത്തിലെ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് പദ്ധതിയായ കെ-ഫോണിന്റെ ആദ്യ ഘട്ടം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കെ-ഫോൺ പദ്ധതി കേരളത്തിലെ ജനങ്ങൾക്ക് ഇന്റർനെറ്റ് അധിഷ്ഠിത സേവനം ലഭിക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും വീടുകളും ഓഫീസുകളും ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയുമായി ബന്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

20 ലക്ഷത്തോളം പേർക്ക് അതിവേഗ ഇന്റർനെറ്റ് സൗജന്യമായി ലഭിക്കും. ഈ പദ്ധതി കേരളത്തെ ഇൻഫർമേഷൻ ഹൈവേയുമായി ബന്ധിപ്പിക്കും. കെ ഫോൺ പദ്ധതി സംസ്ഥാനത്തെ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായും ഐടി ഹബായും വളർത്താനുള്ള ശ്രമമാണ്. ഇത് പൊതുജനങ്ങൾക്ക് സർക്കാരുമായി ബന്ധപ്പെടുന്നതിനും സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിനും എളുപ്പമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിവര സാങ്കേതിക വിദ്യയിൽ പുരോഗതി ഉണ്ടായിട്ടും സർക്കാർ ഓഫീസുകളിൽ 10 ശതമാനത്തിൽ താഴെ മാത്രമാണ് ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഒപ്‌റ്റിക്കൽ ശൃംഖലയുമായി ബന്ധിച്ചതാകട്ടേ അതിലും കുറവ്. കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ പരിമിതമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള ഫ്യൂച്ചറിസ്റ്റ് സാങ്കേതിക വിദ്യകളെ ത്വരിതപ്പെടുത്തുന്നതിന് ബാൻഡ്‌വിഡ്ത്ത് വർദ്ധിപ്പിക്കുകയാണ് കെ-ഫോൺ പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top