Flash News
രണ്ട്‌ വാക്‌സിനെടുത്ത്‌ പെരും‌ചൂടില്‍ ആൾക്കൂട്ടത്തിലേക്കു വന്നാല്‍ കൊറോണ പകരില്ലെന്ന് ആരാ പറഞ്ഞത്?; തൃശൂര്‍ പൂരം നടത്തിപ്പിനെ വിമര്‍ശിച്ച് ഡോ. ഷിംന അസീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    മാധ്യമ പക്ഷപാതം; എല്ലായ്പ്പോഴും എതിർ സ്ഥാനാർത്ഥിയുടെ വീട്ടിൽ; യു.എസ്. പ്രതിഭ എം‌എൽ‌എ   ****    സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****    പൂരപ്പറമ്പ് തൃശൂര്‍ക്കാരുടെ ശവപ്പറമ്പാക്കരുത്: സ്വാമി സന്ദീപാനന്ദ ഗിരി   ****   

എട്ട് രാജ്യങ്ങളിൽ ടോപ് എംപ്ലോയർ ബഹുമതി നേടി യു‌എസ്‌ടി

February 16, 2021 , പ്രസ് റിലീസ്

ടോപ് എംപ്ലോയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന ഉന്നതമായ അംഗീകാരം തുടർച്ചയായ മൂന്നാം വർഷവും നേടിയതിലൂടെ കമ്പനിയുടെ പീപ്പിൾ-ഫസ്റ്റ് സമീപനവും സംസ്കാരവുമാണ് വെളിവാകുന്നത്.

തിരുവനന്തപുരം: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്ടി എട്ട് രാജ്യങ്ങളിൽ ടോപ് എംപ്ലോയർ ആയി തെരഞ്ഞെടുക്കപ്പെട്ടു. യു എസ്, യു കെ, മലേഷ്യ, ഇന്ത്യ, മെക്സിക്കോ, സ്പെയിൻ, സിങ്കപ്പൂർ, ഫിലിപ്പൈൻസ് എന്നിവയാണ് ഈ രാജ്യങ്ങൾ. തുടർച്ചയായ മൂന്നാം വർഷമാണ് ടോപ് എംപ്ലോയർ ഇൻസ്റ്റിറ്റ്യൂട്ട് നൽകിവരുന്ന ഉന്നതമായ അംഗീകാരം കമ്പനിയെ തേടി വരുന്നത്. തൊഴിലിടങ്ങളിൽ ജീവനക്കാർക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കുന്ന തൊഴിൽ ദാതാക്കളെയാണ് ടോപ് എംപ്ലോയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് വർഷംതോറും ആദരിക്കുന്നത്.

ആഗോളതലത്തിൽ മികച്ച എച്ച്ആർ രീതികളാണ് ഇൻസ്റ്റിറ്റ്യൂട്ട് വിലയിരുത്തുന്നത്. ജീവനക്കാർക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും, വ്യക്തിഗതവും തൊഴിൽപരവുമായ വികാസത്തിനുള്ള അവസരങ്ങളും ഒരുക്കുന്ന ലോകത്തെ മികച്ച തൊഴിൽ ദാതാക്കളെയാണ് അംഗീകരിക്കുന്നത്. 30 വർഷം മുമ്പാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്. അഞ്ച് ഭൂഖണ്ഡങ്ങളിലെ 120 രാജ്യങ്ങളിലായി 1,600-ലധികം തൊഴിൽ ദാതാക്കളെ ഇതിനോടകം അംഗീകരിച്ചിട്ടുണ്ട്. 2018-ൽ സർട്ടിഫിക്കേഷൻ പ്രോഗ്രാമിൻ്റെ ഭാഗമായതിനു ശേഷം തുടർച്ചയായ നേട്ടങ്ങളാണ് യുഎസ്ടി കൈവരിച്ചത്. ടാലന്റ് സ്ട്രാറ്റജി, ലീഡർഷിപ്പ് ഡവലപ്മെൻറ്,‌ വർക്ക് ഫോഴ്‌സ് പ്ലാനിംഗ്, കരിയർ ആൻ്റ് സക്സഷൻ മാനേജ്മെന്റ്, ഓൺ-ബോർഡിംഗ്, കോമ്പൻസേഷൻ ആൻ്റ് ബെനിഫിറ്റ്സ്, ലേണിങ്ങ് ആൻ്റ് ഡവലപ്മെൻ്റ്, കൾച്ചർ, പെർഫോമൻസ് മാനേജ്മെൻ്റ് എന്നിങ്ങനെ മാനദണ്ഡങ്ങളിലെല്ലാം പ്രകടമായ പുരോഗതി നേടിയിട്ടുണ്ട്.

ജീവനക്കാരുടെ കഴിവുകളും പീപ്പിൾ പ്രാക്റ്റീസുമാണ് സ്ഥാപനത്തിൻ്റെ വളർച്ചയ്ക്ക് നിർണായകമായ സംഭാവന നൽകിയതെന്ന് യുഎസ്ടി ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ മനു ഗോപിനാഥ് അഭിപ്രായപ്പെട്ടു. “വഴക്കമുള്ളതും ഊർജസ്വലവും അതിവേഗം പ്രതികരിക്കുന്നതുമായ ടാലൻ്റ് ആവാസ വ്യവസ്ഥയെ ക്രമപ്പെടുത്തുകയാണ് കമ്പനിയുടെ എക്കാലത്തേയും ലക്ഷ്യം. കോവിഡ് മഹാമാരിയെ തുടർന്ന് ഭൂരിഭാഗം ജീവനക്കാരും റിമോട്ട് വർക്കിങ്ങിലേക്ക് മാറിയിരുന്നു. അതോടെ കുറ്റമറ്റ ഡെലിവറി ഉറപ്പാക്കൽ നിർണായകമായി. ജീവനക്കാരുടെ ഉൽ‌പാദനക്ഷമത, ഇടപഴകൽ, ക്ഷേമം, വിശ്വാസം എന്നിവ ഇതിൽ പ്രധാനമാണ്. വിലയിരുത്തലും പുനർമൂല്യനിർണയവും പരിവർത്തനവും ബിസ്നസിൻ്റെ അനിവാര്യതയായി. ടോപ് എംപ്ലോയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സർട്ടിഫിക്കേഷൻ പ്രോഗ്രാമിലെ പങ്കാളിത്തം എല്ലായ്പ്പോഴും മികച്ച പഠനാവസരമാണ് തുറന്നു തരുന്നത്. തുടർച്ചയായ മൂന്നാം തവണയും യു‌എസ്‌ടി യെ മികച്ച തൊഴിൽ ദാതാവായി അംഗീകരിച്ചതിൽ സന്തുഷ്ടനാണ്. ശ്രദ്ധേയമായ ഈ അംഗീകാരത്തിന് ടോപ് എം‌പ്ലോയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിനും അസോസിയേറ്റ്സിനും നന്ദി പറയുന്നു.”- അദ്ദേഹം കൂട്ടിച്ചേർത്തു.

ടോപ് എംപ്ലോയർ ബഹുമതിക്കു പുറമേ, ഇന്ത്യ, യുകെ, യുഎസ് എന്നിവിടങ്ങളിലെ തൊഴിലിട സംസ്കാര വിശകലനത്തിൽ ആധികാരികമെന്ന് വിലയിരുത്തപ്പെടുന്ന ‘ഗ്രേറ്റ് പ്ലേസ് ടു വർക്ക് ‘, ഏറ്റവും മികച്ച 100 തൊഴിലിടങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതിനുള്ള 2020-ലെ ഗ്ലാസ് ഡോർ എംപ്ലോയീസ് ചോയ്സ് അവാർഡ് എന്നിവയും കമ്പനി നേടിയിട്ടുണ്ട്.

മനുഷ്യകേന്ദ്രിത സമീപനത്തോടെ, കരുത്തുറ്റ സാങ്കേതികവിദ്യ ഉപയുക്തമാക്കി അറിവിനും ആജീവനാന്ത പഠനത്തിനുമുള്ള അവസരമാണ് കമ്പനി ഒരുക്കുന്നതെന്ന് യുഎസ്ടി ടാലൻ്റ് ആൻ്റ് ഓർഗനൈസേഷണൽ ട്രാൻസ്ഫൊർമേഷൻ ഗ്ലോബൽ ഹെഡ് കവിത കുറുപ്പ് അഭിപ്രായപ്പെട്ടു. ഓരോ വെല്ലുവിളിയും പുതിയൊരു സാധ്യതയായി തിരിച്ചറിഞ്ഞ്, അതിരുകൾ ഇല്ലാത്ത സ്വാധീന ശക്തിയായി ജീവിതങ്ങളെ പരിണമിപ്പിക്കുന്നവരാണ് യുഎസ്ടി ജീവനക്കാർ. അവരോടുള്ള പ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണ് ടോപ് എംപ്ലോയർ അംഗീകാരമെന്നും അവർ കൂട്ടിച്ചേർത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top