Flash News

യു എസ് വൈസ് പ്രസിഡന്റ് കമല ഹാരിസും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ചര്‍ച്ച നടത്തി

February 16, 2021 , .

വാഷിംഗ്ടണ്‍: യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് ചര്‍ച്ച നടത്തി. കോവിഡ്-19, കാലാവസ്ഥാ വ്യതിയാനം, സ്വദേശത്തും ലോകമെമ്പാടുമുള്ള ജനാധിപത്യത്തെ പിന്തുണയ്ക്കുന്നതിന് ഉഭയകക്ഷി, ബഹുമുഖ സഹകരണം എന്നിവ ആവശ്യമാണെന്ന് ഇരുവരും ധാരണയിലെത്തിയതായി വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പ്രസിഡന്റ് ജോ ബൈഡൻ ജനുവരി 20 ന് അധികാരമേറ്റതിനുശേഷം, ആഗോള പ്രശ്‌നങ്ങളിൽ സഖ്യകക്ഷികളുമായുള്ള ബന്ധം പുനർനിർമ്മിക്കാൻ അദ്ദേഹത്തിന്റെ ഭരണകൂടം തയ്യാറെടുക്കുകയാണ്. “അമേരിക്ക ഫസ്റ്റ്” എന്നു വാദിച്ച മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമീപനത്തിൽ നിന്ന് തികച്ചും വ്യത്യസ്ഥമായാണ് ബൈഡന്‍ ഭരണകൂടത്തിന്റെ കാഴ്ചപ്പാട് എന്ന് പ്രസ്താവനയില്‍ പറയുന്നു.

ബൈഡന്‍ അധികാരമേറ്റയുടന്‍, ആദ്യത്തെ ആഴ്ചയില്‍ തന്നെ അമേരിക്ക ലോകാരോഗ്യ സംഘടനയിലും, പാരീസ് കാലാവസ്ഥാ ഉടമ്പടിയിലും വീണ്ടും ചേര്‍ന്നത് അതിനുദാഹരണമാണ്.

കാലിഫോർണിയയിൽ നിന്നുള്ള മുൻ യുഎസ് സെനറ്ററായ ഹാരിസ് ബൈഡന്‍ ഭരണത്തിൽ വിദേശ നയപരമായ പങ്ക് വഹിച്ചേക്കാമെന്നതിന്റെ സൂചനയായി, അധികാരമേറ്റതിനുശേഷം ലോക നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിന്റെ രണ്ടാമത്തെ ഉദാഹരണമാണ് മാക്രോണുമായി നടത്തിയ സംഭാഷണം. ഈ മാസം ആദ്യം, ഹാരിസ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി സംസാരിച്ചിരുന്നു. വൈസ് പ്രസിഡന്റായി സ്ഥാനമേറ്റതിനുശേഷം ഒരു വിദേശ നേതാവുമായി നടത്തിയ ആദ്യത്തെ സംഭാഷണമായിരുന്നു അത്.

മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും പ്രാദേശിക അസ്വസ്ഥതകളെ ചെറുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഹാരിസും മാക്രോണും സമ്മതിച്ചതായി വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറയുന്നു.

“ലിംഗസമത്വം എന്ന വിഷയത്തിൽ നേതൃത്വം നൽകിയതിനും നാസയുടെ മാർസ് 2020 പെർസറൻസ് റോവറിൽ ഫ്രാൻസിന്റെ സംഭാവനയ്ക്കും ഹാരിസ് മാക്രോണിനെ പ്രശംസിച്ചു.

ബൈഡന്‍ അധികാരമേറ്റതിനുശേഷം അടുത്ത വർഷം തിരഞ്ഞെടുപ്പ് നേരിടുന്ന മാക്രോണിനെ ശക്തിപ്പെടുത്താൻ സാധ്യതയുള്ള വാഷിംഗ്ടണും പാരീസും തമ്മില്‍ ധാരണയുണ്ടായേക്കാവുന്ന ഫോണ്‍ സംഭാഷണമായിരുന്നു ഇത്. കോവിഡ്-19 പ്രതിസന്ധി കൈകാര്യം ചെയ്തതിലെ മോശം പ്രകടനവും, ദുർബലമായ ഫ്രഞ്ച് സമ്പദ്‌വ്യവസ്ഥയും ഇസ്ലാമിക തീവ്രവാദികളിൽ നിന്നുള്ള തീവ്രവാദത്തിനെതിരെ പോരാടുന്നതിൽ പരാജയപ്പെട്ടതിനാലും മാക്രോണ്‍ വിമര്‍ശനം നേരിടുകയാണ്. കൂടാതെ, മാക്രോൺ തന്റെ ദീർഘകാല പ്രതിയോഗി മറൈൻ ലെ പെന്നിന്റെ കടുത്ത എതിർപ്പ് നേരിടുന്നുമുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top