മൈക്കിള്‍ ജോര്‍ജ്ജ് കമല ഹാരിസ് ടീം പോളിസി അഡ്വൈസര്‍

വാഷിംഗ്ടണ്‍: കമല ഹാരീസ് ടീം പോളിസി അഡൈസറായി ഇന്ത്യന്‍-ഫിലിപ്പിനൊ-അമേരിക്കന്‍ മൈക്കിള്‍ ജോര്‍ജിനെ നിയമിച്ചു. നയരൂപീകരണത്തില്‍ നൈപുണ്യം തെളിയിച്ചിട്ടുള്ള മൈക്കിള്‍ സമൂഹത്തില്‍ നിലവിലുള്ള വിവേചനങ്ങള്‍ക്കെതിരെ സാമൂഹ്യ മുന്നേറ്റം നടത്തുന്നതില്‍ വിജയിച്ച വ്യക്തിയാണ്.

ഒബാമ ഭരണത്തില്‍ വൈറ്റ് ഹൗസ് നാഷണല്‍ എക്കണോമിക്സ് കൗണ്‍സില്‍ അംഗമായിരുന്നു മൈക്കിള്‍. ഹാര്‍വാര്‍ഡ്
സര്‍‌വ്വകലാശാലയില്‍ നിന്ന് ഗവണ്മെന്റ് & എക്കണോമിക്‌സില്‍ ബിരുദം നേടിയിട്ടുണ്ട്. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും ബിരുദാനന്തര ബിരുദവും കൈവശമാക്കിയിട്ടുണ്ട്.

2015-ല്‍ ഓപ്പര്‍ച്യൂണിറ്റി അറ്റ് വര്‍ക്ക് ഫൗണ്ടിംഗ് ചീഫ് ഓഫ് സ്റ്റാഫായിരുന്നു. പ്രൊഫ. രാജ് ഷെട്ടിയുടെ കീഴില്‍ റിസേര്‍ച്ച് അസിസ്റ്റന്റായും മൈക്കിള്‍ പ്രവര്‍ത്തിച്ചിരുന്നു.

മൈക്കിളിന്റെ നിയമനത്തോടെ ഏഷ്യന്‍ ഇന്ത്യന്‍ വംശജരുടെ ഒരു നീണ്ട നിര തന്നെ ബൈഡന്‍-കമല ഹാരീസ് ടീമില്‍ പ്രവര്‍ക്കുന്നുവെന്നത് അഭിമാനകരമാണ്.

Print Friendly, PDF & Email

Leave a Comment