പാലക്കാട്: സി.എ.എ നടപ്പിലാക്കുന്നതിനെതിരെ 2019 ഡിസംബര്‍ 17ന് സംഘടിപ്പിച്ച സംസ്ഥാന വ്യാപക ജനകീയ ഹർത്താലിന് നേതൃത്വം നൽകിയ സാമൂഹ്യ പ്രവർത്തകർക്കെതിരെ കേസ് എടുത്ത് സമൻസ് അയച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടിയും ഫ്രറ്റേണിറ്റിയും സംയുക്തമായി ജില്ലയിലുടനീളം പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലം, കോങ്ങാട്, തൃത്താല, പട്ടാമ്പി, നെന്മാറ എന്നിവിടങ്ങളിലാണ് മണ്ഡലം കമ്മിറ്റികൾക്ക് കീഴിൽ പ്രകടനവും പ്രതിഷേധ സംഗമവും നടന്നത്.
പൗരത്വ സമരങ്ങൾക്കും പ്രക്ഷോഭകർക്കും നേരെ വ്യാപകമായി കേസെടുക്കുന്ന ഇടതുപക്ഷ സർക്കാർ പൗരത്വ പ്രക്ഷോഭത്തെ ഒറ്റുക്കെടുക്കുകയാണെന്നും അതിൽ പിണറായിക്ക് മാപ്പില്ലെന്നും പ്രതിഷേധ സംഗമങ്ങൾ അഭിപ്രായപ്പെട്ടു.സി.എ.എ നടപ്പിലാക്കില്ലെന്ന് പറയുന്ന വിടുവായിത്തത്തിൽ സ്വൽപമെങ്കിലും ആത്മാർത്ഥമുണ്ടെങ്കിൽ പൗരത്വ പ്രക്ഷോഭകർക്കെതിരെയുള്ള കേസുകൾ പോലീസിനെക്കൊണ്ട് പിൻവലിപ്പിച്ച് മുഖ്യമന്ത്രി ചങ്കൂറ്റം കാണിക്കണമെന്നും സംഗമങ്ങൾ അഭിപ്രായപ്പെട്ടു.
വിവിധയിടങ്ങളിൽ വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി ജില്ല – മണ്ഡലം ഭാരവാഹികൾ സംസാരിക്കുകയും പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്യും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply