സിനിമകളിലും സീരിയലുകളിലും തനിക്കായി ഒരു പേരുണ്ടാക്കിയ സ്വാസിക ഇന്ദ്രന്റെ സീത എന്നാണ് അറിയപ്പെടുന്നത്. താരം അടുത്തിടെ സംസ്ഥാന അവാർഡും നേടി. സീതയിലൂടെയാണ് പ്രേക്ഷകർ നടി സ്വാസികയെ കൂടുതല്‍ അടുത്തറിഞ്ഞത്. കുടുംബ സദസ്സില്‍ ഒരംഗം പോലെയായിരുന്നു സ്വാസികയെ ജനങ്ങള്‍ മനസ്സിലേറ്റിയത്. സീതയിലെ കഥാപാത്രമാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ചതെന്നും നടി പറഞ്ഞു. സീതയിൽ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു എന്നാണ് സ്വാസികയെക്കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായം.
കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാൻ തയാറാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ. സീരിയലിലായാലും സിനിമയിലായാലും എന്റെ വസ്ത്രധാരണ രീതിക്ക് അനുയോജ്യമായ കഥാപാത്രങ്ങൾ ആണ് ലഭിച്ചിട്ടുള്ളത്. പക്ഷേ നല്ലൊരു പ്രൊജക്റ്റ് ലഭിച്ചാൽ എന്റെ മുടി മുറിക്കാനോ ലുക്ക് മാറ്റാനോ എനിക്ക് മടിയില്ല. ഞാൻ നേരത്തെ ജീൻസും ഷോർട്സും ധരിക്കുകയും മുടി കളർ ചെയ്യുകയും ഒക്കെ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അവയൊന്നും എനിക്ക് പുതുമയുള്ള ഒരു കാര്യമല്ലെന്നും സ്വാസിക പറയുന്നു. സിനിമയിൽ ആയാലും സീരിയലിലായാലും സ്വാസിക കൂടുതൽ സാരി ധരിച്ചുള്ള വേഷങ്ങളിലാണ് കൂടുതൽ പ്രേക്ഷകർ കണ്ടിട്ടുള്ളത്.
മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഇതിനോടകം സ്വാസിക അഭിനയിച്ചു. 2009 ലെ തമിഴ് ചിത്രമായ വൈഗായിയിലാണ് സ്വാസിക അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന മലയാള ചിത്രത്തിൽ ഒരു തേപ്പുകാരിയായി എത്തിയ സ്വാസികയെ മലയാളികൾ ആരും മറക്കില്ല. വാസന്തി എന്ന സിനിമയിലെ മികച്ച കഥാപാത്രത്തിലെ പ്രകടനത്തിലൂടെയാണ് സ്വാസികയ്ക്ക് കേരള സംസ്ഥാന അവാർഡിൽ മികച്ച സ്വഭാവ നടിക്കുള്ള അവർഡ് ലഭിച്ചത്. ഇപ്പോൾ കൈ നിറയെ സിനിമകളാണ് സ്വാസികയ്ക്ക്.
കുറച്ച് നാളുകൾക്ക് മുമ്പ്, താൻ വിവാഹിതയാകുന്നുവെന്ന വാർത്ത അടിസ്ഥാനഹരിതമെന്ന് സ്വാസിക പറഞ്ഞിരുന്നു. നടനും എഴുത്തുകാരനുമായ ബദ്രിനാഥുമായി താരം വിവാഹിതയാകുന്നുവെന്നാണ് ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നത്. വെബ്സീരിസിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് എടുത്തൊരു ചിത്രമാണ് തെറ്റായ രീതിയിൽ പ്രചരിച്ചത്. പത്തു വർഷത്തെ പരിചയവും സൗഹൃദവുമുള്ള വ്യക്തിയാണ് ബദ്രിനാഥെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും സ്വാസിക പറഞ്ഞു
‘ഞാനും ബദ്രിനാഥും ഒരുമിച്ചൊരു വെബ് സീരിസ് ഷൂട്ട് ചെയ്തിരുന്നു. ഫെബ്രുവരി 14ന് അതിന്റെ ആദ്യ എപ്പിസോഡ് റിലീസ് ചെയ്യും. അതിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് എടുത്തൊരു ചിത്രമാണത്. ആ ഫോട്ടോയ്ക്ക് അങ്ങനെയൊരു അടിക്കുറിപ്പ് നൽകാനും കാരണമുണ്ട്. ഞങ്ങൾ തമ്മിൽ വർഷങ്ങളായുള്ള സൗഹൃദമുണ്ട്. സിനിമാ കമ്പനി മുതൽ ഒരുമിച്ച് പ്രവർത്തിക്കുന്നതാണ്. ജീവിതത്തിലെ എല്ലാക്കാര്യങ്ങളും കണ്ടറിഞ്ഞ ആളാണ്. ആ പ്രാധാന്യം ഉള്ളതു കൊണ്ടാണ് അങ്ങനെ എഴുതിയത്. വെബ്സീരിസിന്റെ ടെലികാസ്റ്റ് അടുത്തതുകൊണ്ടാണ് ഇപ്പോൾ ഈ ചിത്രം പങ്കുവച്ചത് എന്നും സ്വാസിക വ്യക്തമാക്കി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply