Flash News
രണ്ട്‌ വാക്‌സിനെടുത്ത്‌ പെരും‌ചൂടില്‍ ആൾക്കൂട്ടത്തിലേക്കു വന്നാല്‍ കൊറോണ പകരില്ലെന്ന് ആരാ പറഞ്ഞത്?; തൃശൂര്‍ പൂരം നടത്തിപ്പിനെ വിമര്‍ശിച്ച് ഡോ. ഷിംന അസീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    മാധ്യമ പക്ഷപാതം; എല്ലായ്പ്പോഴും എതിർ സ്ഥാനാർത്ഥിയുടെ വീട്ടിൽ; യു.എസ്. പ്രതിഭ എം‌എൽ‌എ   ****    സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****    പൂരപ്പറമ്പ് തൃശൂര്‍ക്കാരുടെ ശവപ്പറമ്പാക്കരുത്: സ്വാമി സന്ദീപാനന്ദ ഗിരി   ****   

നിയമസഭ തെരെഞ്ഞെടുപ്പ്; ഐഒസി ന്യൂയോർക്ക് റീജിയൻ ഫെബ്രുവരി 20ന് ചർച്ച സംഘടിപ്പിക്കുന്നു

February 18, 2021 , ഫ്രാൻസിസ് തടത്തിൽ

ന്യൂജേഴ്‌സി: ഐ ഒ സി കേരള ചാപ്റ്റർ ന്യൂയോർക്ക് റീജിയന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ വരാനിരിക്കുന്ന നിയമസഭ തെരെഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളെക്കുറിച്ചുള്ള അവലോകന ചർച്ചകൾ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 20 ശനിയാഴ്ച്ച ന്യൂയോർക്ക് സമയം രാവിലെ 10 ന് (ഇന്ത്യൻ സമയം രാത്രി 8.30) വെർച്വൽ ആയി നടത്തുന്ന മീറ്റിംഗിൽ അടുത്ത നിയമസഭ തെരെഞ്ഞെടുപ്പിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് ഐഒസി കേരള ചാപ്റ്റർ ന്യൂയോർക്ക് റീജിയന് എന്തൊക്കെ കാര്യങ്ങൾ ചെയ്യാനാകുമെന്നത് സംബന്ധിച്ച് വിലയിരുത്തലുകൾ നടത്തും.

ആസന്നമായ നിയമസഭ തെരെഞ്ഞെടുപ്പിൽ അമേരിക്കൻ പ്രവാസി മലയാളികളുടെ സഹകരണം ഉറപ്പു വരുത്തുന്നതിനായി നടത്തുന്ന ഈ മീറ്റിംഗിൽ ഇടുക്കി ലോകസഭാംഗം ഡീൻ കുര്യാക്കോസ് എംപി, വി.ഡി. സതീശൻ എം.എൽ.എ , കെ.പി.സി.സി ജനറൽ സെക്രെട്ടറിമാരായ ടോമി കല്ലാനി, ഡോ. മാത്യു കുഴൽനാടൻ തുടങ്ങിയ കേരളത്തിലെ കോൺഗ്രസിന്റെ മുൻ നിര നേതാക്കന്മാർ പങ്കെടുക്കും.

ഐഒസി കേരള ചാപ്റ്റർ ന്യൂയോർക്ക് റീജിയൻ പ്രസിഡണ്ട് വർഗീസ് പോത്താനിക്കാടിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ഐഒസി ചെയർമാൻ സാം പിട്രോഡോ, ഐഒസി നാഷണൽ പ്രസിഡണ്ട് മൊഹിന്ദർ സിംഗ്, വൈസ് ചെയർമാൻ ജോർജ് ഏബ്രഹാം, വൈസ് പ്രസിഡണ്ട് പോൾ കറുകപ്പള്ളിൽ, ഐഒസി കേരള ചാപ്റ്റർ യു.എസ്. എ പ്രസിഡണ്ട് ലീല മാരേട്ട്, ന്യൂയോർക്ക് റീജിയൻ ചെയർമാൻ തോമസ് കോശി തുടങ്ങിവർ പ്രസംഗിക്കും.

കേരളത്തിലെ നിയമസഭ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫ് അധികാരത്തിൽ എത്തുന്നതിന് പ്രവാസികൾ എല്ലാവിധ പിന്തുണയും നൽകേണ്ട ഈ സാഹചര്യത്തിൽ ഫെബ്രുവരി 20 നു നടുക്കുന്ന ഈ മീറ്റിംഗിന് ഏറെ പ്രധാന്യമുണ്ടെന്ന് ഐഒസി കേരള ചാപ്റ്റർ പ്രസിഡണ്ട് ലീല മാരേട്ട്, ചെയർമാൻ തോമസ് മാത്യു, ജനറൽ സെക്രെട്ടറി സജി കരിമ്പന്നൂർ, ട്രഷറർ വിപിൻ രാജ്, ന്യൂയോർക്ക് റീജിയണൽ സെക്രെട്ടറി ട്രഷറർ റെജി വർഗീസ്, വൈസ് പ്രസിഡണ്ടുമാരായ ബിജു ജോൺ കൊട്ടാരക്കര, ഫിലിപ്പ് പണിക്കർ, ചെറിയാൻ പൂപ്പള്ളി, ഇന്നസെന്റ് ഉലഹന്നാൻ, സെക്രെട്ടറിമാരായ രാജു വർഗീസ്, ചാക്കോ മാത്യു (സണ്ണി), ജോയിന്റ് സെക്രെട്ടറിമാരായ ജേക്കബ് ഗീവർഗീസ്, പോൾ ജോസ്, ജോയിന്റ് ട്രഷറർ ജെയിംസ് ഇളംപുരിയാടത്ത് എന്നിവർ കൂട്ടിച്ചേർത്തു. ജന്മനാടിനോട് കൂറു പുലർത്തുന്ന എല്ലാ പ്രവാസി മലയാളികളും ഈ മീറ്റിംഗിൽ പങ്കാളികളായി കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ കരങ്ങൾക്ക് ശക്തിപകരണമെന്ന് ഐഒസി കേരള ന്യൂയോർക്ക് റീജിയണൽ കമ്മിറ്റി നേതാക്കൾ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: പ്രോഗ്രാം കോർഡിനേറ്റർമാരായ വർഗീസ് പോത്താനിക്കാട് 917-488-2590,ലീല മാരേട്ട് 646-539-8443), പോൾ കറുകപ്പള്ളിൽ 845-553-5671 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

സൂം മീറ്റിംഗിന്റെ വിശദാംശങ്ങൾ:
Varghese pothanicad is inviting you to a scheduled Zoom meeting.

Topic: IOC Kerala
Time: Feb 20, 2021 10:00 AM Eastern Time (US and Canada)

Join Zoom Meeting
https://us02web.zoom.us/j/84340127864?pwd=dC9lSFhCRHdtR3NmM3d5SXpsTjV6UT09

Meeting ID: 843 4012 7864
Passcode: NY123
One tap mobile
+13017158592,,84340127864#,,,,*561598#


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top