പ്രവാസികള്‍ക്ക് മറ്റൊരു ഇരുട്ടടിയായി കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശം. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ കോവിഡ്-19 പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന പുതിയ നിര്‍ദ്ദേശമാണ് പ്രവാസികള്‍ക്ക് അപ്രതീക്ഷിത ആഘാതമായത്.
പ്രവാസികള്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിനകം എടുത്ത് കോവിഡ് സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. ഇത് സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്ത് എയര്‍പോര്‍ട്ടില്‍ ഹാജരാക്കിയാല്‍ മാത്രമേ വിമാനത്തില്‍ കയറാന്‍ അനുവദിക്കൂ. ഇതിന് പുറമെ, നാട്ടിലെത്തുന്ന വിമാനത്താവളത്തില്‍വെച്ച് വീണ്ടും കോവിഡ് പരിശോധനക്ക് വിധേയരാകണം. ഇതിനുള്ള പണം യാത്രക്കാര്‍ അടക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.
ഫെബ്രുവരി 22 മുതല്‍ പുതിയനിയമം പ്രാബല്യത്തില്‍ വരുന്നതോടെ പ്രവാസികളുടെ യാത്ര ദുഷ്കരമാകും. ഇതുവരെ ബഹ്റൈനില്‍നിന്ന് നാട്ടിലേക്ക് പോകുന്നതിന് ഇത്തരം നിബന്ധനകളില്ലായിരുന്നു. സുവിധ വെബ്സൈറ്റില്‍ നാട്ടിലെ വിലാസവും മറ്റ് വിവരങ്ങളും ചേര്‍ക്കുകയും ക്വാറന്റീനില്‍ കഴിഞ്ഞുകൊള്ളാമെന്ന സത്യവാങ്മൂലം നല്‍കുകയും ചെയ്താല്‍ മതിയായിരുന്നു. നാട്ടിലെ വിമാനത്താവളത്തിലും കോവിഡ് പരിശോധന നിര്‍ബന്ധമായിരുന്നില്ല. ഇതിനാണ് ഇപ്പോള്‍ മാറ്റം വരുന്നത്.
കൊറോണ വൈറസിന്റെ പുതിയ വകഭേദം വ്യാപകമാകുന്ന സാഹചര്യത്തിലാണ് പുതിയ നിബന്ധനകള്‍ കൊണ്ടുവന്നിരിക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ അനിവാര്യമാണെങ്കിലും പ്രവാസികള്‍ക്ക് മാത്രമേ ഇത്തരം നിയന്ത്രണങ്ങള്‍ ബാധകമാകുന്നുള്ളൂ എന്നാണ് പ്രവാസി സംഘടനാ ഭാരവാഹികള്‍ കുറ്റപ്പെടുത്തുന്നത്. നാട്ടില്‍ പല സ്ഥലങ്ങളിലും വന്‍ ആള്‍ക്കൂട്ടമുള്ള പരിപാടികള്‍ അരങ്ങേറുമ്പോഴാണ് പ്രവാസികള്‍ക്കുമേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ചുമത്തുന്നതെന്നും അവര്‍ പറയുന്നു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
കൊച്ചിയിൽ പ്രമേഹബാധിതരുടെ എണ്ണം വൻതോതിൽ വർധിക്കുന്നതായി മെട്രോപോളിസ് ഹെൽത്ത് കെയർ പഠനം
കാഥിക ഐഷാബീഗം അന്തരിച്ചു
ഹത്രാസില്‍ 19-കാരി ദലിത് പെണ്‍കുട്ടിയെ ബലാസ്തംഗം ചെയ്ത് കൊന്ന കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു
കോണ്‍ഗ്രസ്സിനെ പ്രതിക്കൂട്ടിലാക്കി രാജ്യസഭാ സീറ്റ് തട്ടിയെടുത്തത് മാണിയല്ല; കുഞ്ഞാലിക്കുട്ടിയുടെ തന്ത്രമാണ് കോണ്‍ഗ്രസിനെ പൂട്ടിയത്
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 217 തടവുകാര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 72-കാരന് കോവിഡ് ബാധയേറ്റ മരിച്ചു
കേരളത്തില്‍ കോവിഡ്-19 വ്യാപനത്തിന് ശമനമില്ല; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5397 പേര്‍ക്ക് രോഗബാധ
കോവിഡ്-19: കേരളം ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഒറ്റപ്പെടുമോ?; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി മറ്റു സംസ്ഥാനങ്ങള്‍
കോവിഡ്-19: സമ്പര്‍ക്കത്തിലൂടെ കേരളത്തില്‍ വ്യാപകമായി പടരുന്നു, ഏറ്റവും കൂടുതല്‍ സമ്പര്‍ക്കത്തിലൂടെയെന്ന് റിപ്പോര്‍ട്ട്
കേരളത്തില്‍ കോവിഡ്-19 രോഗബാധയില്‍ നിന്ന് കരകയറിയവരുടെ എണ്ണം 3.5 ലക്ഷം കടന്നു
കോവിഡ്-19: 5,022 പുതിയ കേസുകളുമായി കേരളത്തില്‍ രോഗികളുടെ എണ്ണം 3.33 ലക്ഷമായി
സംസ്ഥാനത്ത് ഇന്ന് 7007 പേർക്ക് കോവിഡ്-19 രോഗം സ്ഥിരീകരിച്ചു, മരണപ്പെട്ടവര്‍ 29
കൊറോണ വൈറസ്: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു, മരണനിരക്കും ഉയര്‍ന്നു
സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു, ചികിത്സയിലായിരുന്ന 4701 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി, ആകെ മരണം 2757
കോവിഡ്-19: കേരളത്തില്‍ ഇന്ന് 8553 പേര്‍ക്ക് കോവിഡ്, 7527 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
924 പുതിയ കൊറോണ വൈറസ് കേസുകൾ എറണാകുളത്ത് നിന്ന് റിപ്പോർട്ട് ചെയ്തു; കേസുകളുടെ എണ്ണം രണ്ടാം ദിവസവും 7000 കടന്നു
കോവിഡ്-19: എല്ലാ നിയന്ത്രണങ്ങളും പാഴാകുന്നു, സംസ്ഥാനത്ത് ഇന്ന് 6324 രോഗികള്‍, 21 പേര്‍ക്ക് ജീവന് നഷ്ടമായി
ഗുണ്ടാതലവന്‍ കടവി രഞ്ജിത്തും സംഘവും അറസ്റ്റില്‍
കോവിഡ്-19: ജനങ്ങളുടെ അശ്രദ്ധ രോഗ വ്യാപനത്തിന് ആക്കം കൂട്ടുന്നു, എറണാകുളം ബ്രോഡ്വേ മാര്‍ക്കറ്റ് അടച്ചു
യുകെയിൽ നിന്നെത്തിയവരുടെ കോവിഡ്-19 പരിശോധനാ ഫലങ്ങള്‍ ലഭിച്ചു; ആര്‍ക്കും അക്യൂട്ട് വൈറസിന്റെ സാന്നിധ്യമില്ല
മംഗളൂരു ഫാര്‍മസി കോളേജില്‍ മലയാളി വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത ഒമ്പത് സീനിയര്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്തു
സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം സങ്കീര്‍ണ്ണമായി തുടരുന്നു, ഭൂരിഭാഗവും സമ്പര്‍ക്കത്തിലൂടെ
കോവിഡ്-19: സംസ്ഥാനത്തിന് അടി തെറ്റി; തിരുവനന്തപുരം നഗരത്തെ സ്തംഭനാവസ്ഥയിലാക്കി; ഒരാഴ്ച്ച ആരും പുറത്തിറങ്ങരുതെന്ന് ഉത്തരവ്
കോവിഡ്-19: സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം കൂടുന്നു, സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര് മരിച്ചു
കേരളത്തില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ്-19 പടരുന്നവരുടെ എണ്ണം കൂടുന്നു
Leave a Reply