- Malayalam Daily News - https://www.malayalamdailynews.com -

പ്രവാസികള്‍ക്ക് മറ്റൊരു ഇരുട്ടടി; ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുന്നവര്‍ക്ക് കോവിഡ്-19 നെഗെറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബ്ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

പ്രവാസികള്‍ക്ക് മറ്റൊരു ഇരുട്ടടിയായി കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശം. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ കോവി‌ഡ്-19 പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന പുതിയ നിര്‍ദ്ദേശമാണ് പ്രവാസികള്‍ക്ക് അപ്രതീക്ഷിത ആഘാതമായത്.

പ്രവാസികള്‍ യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന്​ 72 മ​ണി​ക്കൂ​റി​നു​ള്ളി​നകം എടുത്ത് കോ​വി​ഡ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​ണ്​ വേ​ണ്ട​ത്. ഇ​ത്​ സു​വി​ധ പോ​ര്‍​ട്ട​ലി​ല്‍ അ​പ്​​ലോ​ഡ്​ ചെ​യ്​​ത്​ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ ഹാ​ജ​രാ​ക്കി​യാ​ല്‍ മാ​ത്ര​മേ വി​മാ​ന​ത്തി​ല്‍ ക​യ​റാ​ന്‍ അ​നു​വ​ദി​ക്കൂ. ഇ​തി​ന്​ പു​റ​മെ, നാ​ട്ടി​ലെ​ത്തു​ന്ന വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​വെ​ച്ച്‌​ വീ​ണ്ടും കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​ക​ണം. ഇ​തി​നു​ള്ള പ​ണം യാ​ത്ര​ക്കാ​ര്‍ അ​ട​ക്ക​ണ​മെ​ന്നാ​ണ്​ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന​ത്.

ഫെ​ബ്രു​വ​രി 22 മു​ത​ല്‍ പു​തി​യ​നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​തോ​ടെ പ്ര​വാ​സി​ക​ളു​ടെ യാ​ത്ര ദു​ഷ്​​ക​ര​മാ​കും. ഇ​തു​വ​രെ ബ​ഹ്​​റൈ​നി​ല്‍​നി​ന്ന്​ നാ​ട്ടി​ലേ​ക്ക്​ പോ​കു​ന്ന​തി​ന്​ ഇ​ത്ത​രം നി​ബ​ന്ധ​ന​ക​ളി​ല്ലാ​യി​രു​ന്നു. സു​വി​ധ വെ​ബ്​​സൈ​റ്റി​ല്‍ നാ​ട്ടി​ലെ വി​ലാ​സ​വും മ​റ്റ്​ വി​വ​ര​ങ്ങ​ളും ചേ​ര്‍​ക്കു​ക​യും ക്വാ​റ​ന്‍​റീ​നി​ല്‍ ക​ഴി​ഞ്ഞു​കൊ​ള്ളാ​മെ​ന്ന സ​ത്യ​വാ​ങ്​​മൂ​ലം ന​ല്‍​കു​ക​യും ചെ​യ്​​താ​ല്‍ മ​തി​യാ​യി​രു​ന്നു. നാ​ട്ടി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ലും കോ​വി​ഡ്​ പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​യി​രു​ന്നി​ല്ല. ഇ​തി​നാ​ണ്​ ഇ​പ്പോ​ള്‍ മാ​റ്റം വ​രു​ന്ന​ത്.

​കൊ​റോ​ണ വൈറസിന്റെ പു​തി​യ വ​ക​ഭേ​ദം വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​തി​യ നി​ബ​ന്ധ​ന​ക​ള്‍ കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​ത്. കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്​ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ അ​നി​വാ​ര്യ​മാ​ണെ​ങ്കി​ലും പ്ര​വാ​സി​ക​ള്‍​ക്ക്​ മാ​ത്ര​മേ ഇ​ത്ത​രം നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ബാ​ധ​ക​മാ​കു​ന്നു​ള്ളൂ എ​ന്നാ​ണ്​ പ്ര​വാ​സി സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്. നാ​ട്ടി​ല്‍ പ​ല സ്​​ഥ​ല​ങ്ങ​ളി​ലും വ​ന്‍ ആ​ള്‍​ക്കൂ​ട്ട​മു​ള്ള പ​രി​പാ​ടി​ക​ള്‍ അരങ്ങേറുമ്പോഴാണ്‌ പ്ര​വാ​സി​ക​ള്‍​ക്കു​മേ​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ചു​മ​ത്തു​ന്നതെന്നും അവര്‍ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]