ബീജിംഗ്: കിഴക്കൻ ലഡാക്കിലെ ഗാൽവാൻ വാലിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ തങ്ങളുടെ ഓഫീസര്‍മാരും സൈനികരും കൊല്ലപ്പെട്ടെന് ഔദ്യോഗികമായി അംഗീകരിച്ചു. എട്ടു മാസത്തിനുശേഷമാണ് ചൈനയുടെ വെളിപ്പെടുത്തല്‍.
പരിക്കേറ്റ ഒരു ഉദ്യോഗസ്ഥനടക്കം അഞ്ച് സൈനികരെ ചൈനീസ് നേതൃത്വം ബഹുമാനിച്ചതായി ചൈനീസ് സൈന്യത്തിന്റെ
ഔദ്യോഗിക പത്രമായ പിഎൽഎ ഡെയ്ലി റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരിൽ പിഎൽഎ സിൻജിയാങ് മിലിട്ടറി കമാൻഡിലെ റെജിമെന്റൽ കമാൻഡറായ ക്വി ഫബാവോയും ഉൾപ്പെടുന്നു.
2020 ജൂൺ 15 ന് നടന്ന ചൈനീസ് പ്രകോപനത്തിലും സംഘർഷത്തിലും 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. നേരത്തെ കേന്ദ്രമന്ത്രിമാരടക്കം ചൈനയുടെ സൈനികരെ വധിച്ചതായി പ്രതികരിച്ചെങ്കിലും ചൈന ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല. അമേരിക്കൻ- റഷ്യൻ രഹസ്യാന്വേഷണ ഏജൻസികൾ നാൽപ്പതോളം ചൈനീസ് സൈനികർ മരിച്ചിട്ടുണ്ടെന്ന് പുറത്തുവിട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിലും ചൈന സ്ഥിരീകരണം നൽകിയിരുന്നില്ല.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news