Flash News

വിദേശികളുടെ യാത്രാവിലക്ക് കുവൈറ്റ് പിന്‍‌വലിച്ചേക്കുമെന്ന് സൂചന

February 19, 2021 , മുര്‍ഷിദ

ഇന്ത്യയടക്കം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈറ്റ് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് പിന്‍‌വലിക്കാന്‍ സാധ്യതയെന്ന് സിവില്‍ ഏവിയേഷന്‍ അധികൃതരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2020 ആഗസ്റ്റ് മുതലാണ് കോവിഡ് വ്യാപനത്തെ തുടർന്ന് യാത്രക്കാര്‍ക്ക് നിരോധനം ഏർപ്പെടുത്തിയത്. പുതിയ നിര്‍ദ്ദേശം ഫെബ്രുവരി 21 മുതൽ നടപ്പിലാകും.

പതിനായിരക്കണക്കിന് ഇന്ത്യാക്കാര്‍ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക്, ആശ്വാസമാകുന്നതാണ് ഡി. ജി സി.എയുടെ തീരുമാനം. നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർ രണ്ടാഴ്ചത്തെ ഇൻസ്റ്റിട്യൂഷൻ ക്വാറന്റൈനും വിലക്കില്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവർ ഒരാഴ്ചത്തെ ഇൻസ്റ്റിട്യൂഷൻ ക്വാറന്റൈനിലും കഴിയണമെന്ന് വ്യോമയാന അധികൃതര്‍ പുറത്തെറക്കിയ സര്‍ക്കുലറില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top