കുവൈറ്റ് സിറ്റി : ഫെബ്രുവരി 21 മുതൽ കുവൈറ്റില്‍ നിന്ന് യാത്ര ചെയ്യുന്നവരും കുവൈറ്റിലേക്ക് എത്തുന്നവരുമായ എല്ലാ വിമാന യാത്രക്കാരും “കുവൈറ്റ് മൊസാഫർ” ആപ്പ് ഉപയോഗിച്ച് ഏഴ് ദിവസത്തെ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻറൈൻ ഹോട്ടൽ ബുക്കിംഗ് ചെയ്തിരിക്കണമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് തമർ അലി അൽ സലേം വ്യക്തമാക്കി. വണ്‍ വേ ടിക്കറ്റുള്ളവര്‍ക്കും റിട്ടേണ്‍ ടിക്കറ്റ് ഉള്ളവര്‍ക്കും ഇത് ബാധകമാണ്.
കര, സമുദ്രം, വ്യോമ യാത്രകൾക്ക് ഇത് ബാധകമാണ്. നേരത്തെ ഇത് സംബന്ധിച്ചു DGCA യുമായി ബന്ധപ്പെട്ട് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയോടെ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വന്നിരിക്കുകയാണ് .
യാത്രക്കാർക്ക് റിട്ടേൺ തീയതിയിൽ മാറ്റമുണ്ടെങ്കിലും ഹോട്ടൽ ബുക്കിംഗ് നിർബന്ധമാണ്. റിട്ടേൺ തീയതിക്കനുസരിച്ച് ഹോട്ടൽ ബുക്കിംഗില്‍ പിന്നീട് വേണ്ട മാറ്റം വരുത്താം. സ്ഥിരതാമസത്തിനായി കുവൈറ്റ് വിട്ടു പോകുന്ന വിദേശികൾക്ക് ഹോട്ടൽ ബുക്കിംഗിന്റെ ആവശ്യമില്ലെന്നും DGCA നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇന്‍സ്റ്റിറ്റ്യൂഷണൽ ക്വാറന്റൈന് ഹോട്ടൽ ഓൺലൈനിൽ തിരഞ്ഞെടുത്ത് ബുക്ക് ചെയ്ത് തുക അടക്കാതെ ഒരു പൗരനും പ്രവാസിക്കും രാജ്യത്ത് നിന്ന് പുറപ്പെടാൻ കഴിയില്ലെന്ന് ഡിജിസിഎ വക്താവ് സാദ് അൽ-ഒതൈബി നേരത്തെ അറിയിച്ചിരുന്നു . കൂടാതെ അടച്ച പണം ഒരിക്കിലും തിരിച്ചു ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുവൈത്തിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും ട്രാവൽ പ്ലാറ്റ് ഫോം വഴി നിർബന്ധിത ഇന്സ്റ്റിറ്റ്യൂഷന് ക്വാറന്റൈനില്‍ പ്രവേശിക്കേണ്ട ഹോട്ടല്‍ ബുക്കിംഗ് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്നും ഇതിന്റെ ഉത്തരവാദിത്തം അതാത് എയർലൈൻ കമ്പനികൾക്കായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ത്രീ സ്റ്റാർ, ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് മാത്രമാണ് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ കേന്ദ്രമാകാൻ ഇപ്പോള്‍ അനുമതി നൽകിയിരിക്കുന്നത്. ഫെബ്രുവരി 21 മുതലാണ് കുവൈത്തിലേക്ക് വിദേശികൾക്ക് പ്രവേശന അനുമതിയുണ്ടാകുക.
ആറാം ദിവസം പിസിആർ പരിശോധന നെഗറ്റീവ് ആണെങ്കിൽ, ഏഴ് ദിവസത്തെ ഹോം ക്വാറൻറൈൻ പൂർത്തിയാക്കണം. അതനുസരിച്ച്, എല്ലാ യാത്രക്കാരും രണ്ട് നിർബന്ധിത പിസിആർ പരിശോധനയ്ക്ക് വിധേയരാകണം. പരിശോധനയ്ക്കും ഹോട്ടൽ താമസത്തിനുമുള്ള ചെലവ് മുസാഫർ ആപ്ലിക്കേഷൻ വഴി നൽകണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply